ജിദ്ദ: 'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം' എന്ന ശീർഷകത്തിൽ തനിമ ജിദ്ദ സൗത്ത് സോൺ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ഷഫീഖ് നദ്വി മലപ്പുറം വിഷയാവതരണം നടത്തി. മുഹമ്മദ് നബിയുടെ മഹിതമായ സ്മരണകളും കീർത്തനങ്ങളും ധാരാളമായി ചർച്ചചെയ്യുന്ന പുതിയ കാലത്ത് അദ്ദേഹം മനുഷ്യ സമൂഹത്തിന് നൽകിയ യഥാർഥ ജീവിത സന്ദേശം തിരിച്ചറിഞ്ഞ് പ്രായോഗിക തലത്തിൽ നടപ്പിലാക്കേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. അബുത്വാഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജമാൽ പാഷ റസൂലിനെക്കുറിച്ച് ഹൃദ്യമായ ഗാനമാലപിച്ചു. ശിഹാബ് കരുവാരകുണ്ട് ഉപസംഹാര പ്രസംഗം നടത്തി. കെ.എം അനീസ്, സൈനുൽ ആബിദീൻ, കെ.എം അബ്ദുറഹീം, അബ്ദുൾ റസാഖ് മാസ്റ്റർ, പി. അബ്ദുസ്സലാം, ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.