തനിമ ദമ്മാം ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കെ.എം. ബഷീർ റമദാൻ സന്ദേശം
നൽകുന്നു
ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം ഇഫ്താർ സംഗമം നടത്തി. കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ റമദാൻ സന്ദേശം നൽകി. ദമ്മാം ഘടകം പ്രസിഡൻറ് മുഹമ്മദ് അലി പീറ്റെയിൽ അധ്യക്ഷത വഹിച്ചു. അംജദ് സ്വാഗതം പറഞ്ഞു. വ്രതകാലങ്ങളിൽ സവിശേഷമായി ശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങളെ ആസ്പദമാക്കി തനിമ പുറത്തിറക്കിയ വിഡിയോ പ്രദർശിപ്പിച്ചു. ദമ്മാം റോസ് റെസ്റ്റാറൻറിൽ നടന്ന സംഗമത്തിൽ 200-ഓളം പേർ പങ്കെടുത്തു. സിനാൻ കണ്ണൂർ, മുഹമ്മദ് കോയ, ഷമീർ ബാബു ശാന്തപുരം, മെഹബൂബ്, ജോഷി ബാഷ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.