എൻജിനീയർ മുത്തലിബിൻെറ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുശോചനത്തിൽനിന്ന്
റിയാദ്: കണ്ണൂർ പയ്യന്നൂർ സ്വദേശിയും തനിമയുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന എൻജിനീയർ മുത്തലിബിൻെറ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി സെൻട്രൽ പ്രോവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എഴുപതുകളുടെ അവസാനം റിയാദിലെ സ്വകാര്യ കമ്പനിയിൽ എക്സിക്യൂട്ടിവ് എൻിനീയറായി എത്തുകയും പിന്നീട് ടെക് സ്റ്റൈൽ ബിസിനസിലൂടെ വ്യാപാര സാമൂഹിക രംഗത്ത് അറിയപ്പെടുകയും ചെയ്ത വ്യക്തിത്വമായിരുന്നു എൻജിനീയർ മുത്തലിബ്.
അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു നാട്ടിൽ മരണമടയുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഭാര്യ സുഹ്റ നിര്യാതയായത്. നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു രണ്ടു വർഷം മുമ്പാണ് സൗദിയിൽ നിന്നും മടങ്ങിയത്.
തനിമ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾക്ക് റിയാദിൽ തുടക്കം കുറിച്ചവരിൽ ഒരാളായിരിന്നു അദ്ദേഹം. പ്രവാസി സമൂഹത്തിൻെറ സംഘാടനത്തിലും സാമൂഹിക-സാംസ്കാരിക വളർച്ചയിലും വലിയ പങ്കുവഹിച്ച വ്യക്തിത്വത്തിൻെറ ഉടമയും മാതൃകായോഗ്യനായ സംരംഭകനുമായിരുന്നു. സ്റ്റാർ ടെക്സ്, സഫയർ വൂൾ, എലിഗൻറ്സ് ടെക് സ്ൈറ്റൽ തുടങ്ങി റിയാദ് ബത്ഹയിലെ വ്യാപാര സ്ഥാപനങ്ങൾ നടത്തി വരുകയായിരുന്നു. തനിമയുടെ പഴയകാല പ്രവർത്തകരും കുടുംബവൃത്തത്തിലുള്ളവരും ചേർന്ന് അദ്ദേഹത്തെ അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഓൺലൈൻ പരിപാടിയിൽ നാട്ടിൽനിന്നും റിയാദിന് അകത്തും പുറത്തുംനിന്നുമായി നിരവധി പേർ സംബന്ധിച്ചു. തനിമ സാംസ്കാരിക വേദി സൗദി പ്രസിഡൻറ് കെ.എം. ബഷീർ ആമുഖ പ്രഭാഷണം നിർവഹിച്ചു. സെൻട്രൽ പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി അധ്യക്ഷതവഹിച്ചു.
ആത്മസമർപ്പണവും പ്രതിബദ്ധതയുള്ള പ്രവർത്തകൻ, സാമൂഹിക സംരംഭങ്ങൾക്കും സഹജീവികൾക്കും തണൽ വിരിച്ചു നൽകിയ മനുഷ്യസ്നേഹി, സ്വയം സംസ്കകരിക്കുന്നതിലും കുടുംബത്തെ നയിക്കുന്നതിലും മുന്നിൽ നടന്ന വ്യക്തിത്വം എന്നീ നിലകളിൽ അദ്ദേഹം മാതൃകാ യോഗ്യനാണെന്ന് ഇരുവരും അനുസ്മരിച്ചു.
തനിമ സാംസ്കാരിക വേദി റിയാദ് മുൻ പ്രസിഡൻറുമാരായ സഈദ് ഉമർ, ഇ.കെ ഈസ, അസ്ഹർ പുള്ളിയിൽ, സലീം മാഹി, സിദ്ദീഖ് ബിൻ ജമാൽ, സലീം മൂസ, ജബ്ബാർ, അഷ്റഫ് കൊടിഞ്ഞി, റിയാസ് ദുബൈ, ഹമീദ് ഇച്ച ഖോബർ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.