തമിഴ്നാട് തൗഹീദ് ജമാഅത്ത് റിയാദിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
റിയാദ്: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റിയാദിലുള്ള തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എൻ.ടി.ജെ) രക്തദാന ക്യാമ്പ് നടത്തി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നടന്ന 146-ാമത് രക്തദാന ക്യാമ്പിൽ 72 പേർ പങ്കെടുക്കുകയും 52 പേർ രക്തം ദാനം നൽകുകയും ചെയ്തു. നിരവധി ജീവൻ രക്ഷിക്കുന്നതിനും സൗദിയിലെ മെഡിക്കൽ സെന്ററിലും വിവിധ സ്ഥലങ്ങളിലും ആവശ്യമുള്ള രോഗികളെ പിന്തുണക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന രക്തദാനം ടി.എൻ.ടി.ജെയുടെ മുഖമുദ്രയായ മാനുഷിക സേവനമാണ്. ഇതിന്റെ പേരിൽ തമിഴ്നാട് സർക്കാരിൽ നിന്ന് നിരവധി അവാർഡുകളും മെഡലുകളും ടി.എൻ.ടി.ജെ നേടിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ടി.എൻ.ടി.ജെ റിയാദ് ഘടകം രക്ത ദാതാക്കളെ സംഘടിപ്പിക്കുകയും അഭ്യർഥനപ്രകാരം മൊബൈൽ ക്യാമ്പുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.