ജിദ്ദ: ടി.സി.എഫ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ബി.എം.ടി. ഗ്രൗണ്ടില്‍ എസ്.സി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നദീം നദ്വി ഉദ്്ഘാടനം ചെയ്തു.
ഫൈസല്‍ കരീം, മുസഖിര്‍, രസാ മസൂദ്, സാദിഖുല്‍ ഇസ്്ലാം, നൂര്‍ മുഹമ്മദ്, അബ്്ദുറഹ്മാന്‍, മോഹന്‍ ബാലന്‍, സലിം വി.പി എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകളെയും മറ്റു ഒഫീഷ്യല്‍ അംഗങ്ങളെയും അതിഥികള്‍ക്ക് സെക്രട്ടറി സഫീല്‍ ബക്കറും ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫസീഷും ചേര്‍ന്ന് പരിചയപ്പെടുത്തി. ചടങ്ങില്‍ ടി സി. എഫ് പ്രസിഡന്‍റ്് ഷഹനാദ് ഓളിയാട് സ്വാഗതം പറഞ്ഞു.അജ്മല്‍ നസീറും ഹാരിസ് അബ്ദുല്‍ ഹമീദും അവതാരകര്‍ ആയിരിന്നു.
ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ യങസ്റ്റാര്‍ 97 റണ്‍സിനു മക്ഡൊണാള്‍ഡ് ക്രിക്കറ്റ് ടീമിനെ തോല്‍പിച്ചു. എട്ട് റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഖൈസര്‍ ആണ് മാന് ഓഫ് ദി മാച്ച്. യങ് സ്റ്റാറിന് വേണ്ടി ക്യാപ്റ്റന്‍ റഫാകത്ത് 51 റണ്‍സ് നേടി. രണ്ടാമത്തെ മത്സരത്തില്‍ പെപ്സി അല്ലിയന്‍സ് 41 റണ്‍സിനു റെസ ക്രിക്കറ്റ് ക്ളബ് നെ തോല്‍പ്പിച്ചു. ഹാട്രിക് അടക്കം 6 റണ്‍സ് വിട്ടു കൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ഇസ്റാര്‍ ബൈഗ് ആണ് മാന് ഓഫ് ദി മാച്ച്.
മറ്റൊരു മത്സരത്തില്‍ യു.ടി.എ.സി - കെ.പി.എല്‍ സൂപ്പര്‍ ഓവറില്‍ ഫ്രൈഡേ സ്റ്റാലിയന്‍സ് ലിയന്‍സ് ടീമിനെ മറികടന്നു. ഇരു ടീമുകളും നിശ്ചിത 10 ഓവറില്‍ 90 റണ്‍സ് നേടുകയും തുടര്‍ന്ന് സൂപ്പര്‍ ഓവര്‍ നിശ്ചയിക്കുകയും ആയിരിന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ സ്റ്റാലിയന്‍സ് ഒരോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 4 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്ത യു.ടി.എ.സി - കെ.പി.എല്‍ ആദ്യ പന്തില്‍ തന്നെ തകര്‍പ്പന്‍ സിക്സര്‍ അടിച്ച് ശസ്മീല്‍ ടീമിനെ വിജയത്തില്‍ എത്തിച്ചു. ശസ്മീല്‍ ആണ് മാന് ഓഫ് ദി മാച്ച്. അവസാന മത്സരത്തില്‍ ലോതേര്‍സ് ക്രിക്കറ്റ് ക്ളബ് ഓര്‍ബിറ്റല്‍ ഹൊറിസോണ്‍ ടീമിനെ 10 വിക്കറ്റിന് തകര്‍ത്തു.ച്ചു. 2.1 ഓവറില്‍ ഓര്‍ബിറ്റല്‍ ഹൊറിസോണ്‍ ടോട്ടല്‍ ആയ 56 മറികടന്നു. സയ്ദ് മുഹമ്മദ് ആണ് മാന് ഓഫ് ദി മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.