ഇന്ത്യൻ അംബാസഡർക്ക് ഇന്തോ-സൗദി ബിസിനസ് കമ്യൂണിറ്റി യാത്രയയപ്പ് നൽകി

റിയാദ്: ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാന്​ ഇന്തോ-സൗദി ബിസിനസ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ വോക്കോ ഹോട്ടലിൽ വച്ചാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അംബാസഡർ നൽകിയ സംഭാവനകളെ പ്രമുഖർ ചടങ്ങിൽ അനുസ്മരിച്ചു.

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്​മദ്​ ഖാൻ സൂരി, അൽഫനാർ എൻജിനീയറിങ് സർവീസസ് സി.ഇ.ഒയും സൗദി-ഇന്ത്യൻ ബിസിനസ് കൗൺസിൽ ചെയർപേഴ്‌സണുമായ അമർ അബ്​ദുള്ള അൽ അജ്മി, ആൾ ഇന്ത്യ സ്​റ്റിയറിങ് കമ്മിറ്റി കൺവീനർ സൈഗം ഖാൻ, ടി.സി.ഐ.എൽ കൺട്രി ഹെഡ് അനീഷ് അഗർവാൾ, സംസ്‌കൃതി ഭാരതി കൺട്രി കോഓഡിനേറ്റർ സുമന നായിക്, എംകാൻ അൽ മുസ്തഖ്ബാൽ ട്രേഡിങ് കമ്പനി സി.ഇ.ഒ അബൂദ് ബാമൊഖറ, അബീർ ഗ്രൂപ്പ് സ്ട്രാറ്റജിക് പ്ലാനിങ് വൈസ് പ്രസിഡൻറ്​ ജെംഷിത് അഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ ഇന്തോ-സൗദി ബിസിനസ് കമ്യൂണിറ്റിയുടെയും പ്രവാസി സമൂഹത്തി​െൻറയും പിന്തുണയ്ക്ക് അംബാസഡർ നന്ദി രേഖപ്പെടുത്തുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. ആദരവി​െൻറ സൂചകമായി എംകാൻ അൽ മുസ്തഖ്ബാൽ ട്രേഡിങ് കമ്പനി സി.ഇ.ഒ അബൂദ് ബാമൊഖറ അംബാസഡർക്ക് മനോഹരമായ ക്രിസ്​റ്റൽ സ്മരണിക കൈമാറി. ബിസിനസ് സമൂഹത്തിലെ പ്രമുഖരും വിശിഷ്​ടാതിഥികളും ചടങ്ങിൽ ആദ്യവസാനം പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Tags:    
News Summary - Indo-Saudi Business Community Bids Farewell to Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.