കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന​സീം ഏ​രി​യ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സു​രേ​ഷ് ലാ​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​ന്നു

ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും: കേളി സെമിനാർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി നസീം ഏരിയ 'ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ നസീം ഏരിയ കമ്മിറ്റി അംഗം നിബു വർഗീസ് മോഡറേറ്ററായി.

കേളി നസീം ഏരിയ പ്രസിഡന്റ് ഉല്ലാസൻ ആമുഖ പ്രഭാഷണം നടത്തിയ പരിപാടിയിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ലാൽ വിഷയാവതരണം നടത്തി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ, കെ.എം.സി.സി പ്രതിനിധി ജലീൽ കോങ്ങാട്, കേളി സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ കെ.ടി.എം. ബഷീർ, മൂസ കൊമ്പൻ, ഫൈസൽ കൊണ്ടോട്ടി, ന്യൂസനാഇയ്യ ഏരിയ രക്ഷധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ, ആം ആദ്മി പ്രതിനിധി മുഹമ്മദ് ഏലിയാസ് എന്നിവർ സംസാരിച്ചു.

രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായ്, സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്‌ബാൽ, റൗദ ഏരിയ രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം എന്നിവർ സംസാരിച്ചു. നസീം ഏരിയ സെക്രട്ടറി സജീവ് സ്വാഗതവും മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Superstitions: Seminar organized by Keli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.