റിയാദ്: സുന്നി വിദ്യാഭ്യാസ ബോർഡ് നൽകി വരുന്ന സ്മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ ഇന്ന് (ശനിയാഴ്ച) നടക്കും. ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദിയിലെ മദ്രസകളിൽ നിന്നും നേരെത്തെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളാണ് ഈ വർഷം സ്കോളർഷിപ് പരീക്ഷ എഴുതുന്നത്.
ഐ.സി.എഫ് മോറൽ എജുക്കേഷൻ ഡിപ്പാർട്മെന്റിന്റേയും സുന്നി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കുന്നത്. സ്കോളർഷിപ് പരീക്ഷക്കായുള്ള ഒരുക്കങ്ങൾ എല്ലാ സെൻട്രലുകളിലും പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഫൈനൽ പരീക്ഷ നവംബർ 29 ന് തെരെഞ്ഞടുത്ത കേന്ദ്രങ്ങളിൽ നടക്കുമെന്നും ഐ.സി.എഫ് സൗദി നാഷനൽ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മുക്കം, സെക്രട്ടറി സിറാജ് കുറ്റിയാടി, ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുസലാം വടകര, സെക്രട്ടറി ഉമർ പന്നിയൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.