Posted On
date_range Updated On
date_range ജിദ്ദയിൽ വേനൽക്കാല പരിപാടികൾ ഒക്ടോബർ വരെ
ജിദ്ദ: വേനൽക്കാലത്തെ ജിദ്ദ സീസൺ പരിപാടികൾ ‘ജിദ്ദ ആർട്ട് പ്രൊമെനേഡ്’ ഒക്ടോബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി. സർഫിങ്, മറൈൻ സെഷനുകൾ, ഷോപ്പിങ് ബസാറുകൾ, കുട്ടികളുടെ ഗെയിമുകൾ എന്നിവ ജിദ്ദ ആർട്ട് പ്രൊമെനേഡിലുണ്ട്. ദിവസവും വൈകീട്ട് ആറുമുതൽ പുലർച്ച രണ്ടുവരെ സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. സന്ദർശകർക്കുവേണ്ടി ഫുഡ് കോർട്ടും ഔട്ട്ഡോർ ഇരിപ്പിടങ്ങളും ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.