മു​ഹ​മ്മ​ദ് റാ​ഫി ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ‘സു​ഹാ​നി രാ​ത്തി’​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റഫിയുടെ ഓർമകളുണർത്തി 'സുഹാനി രാത്'

റിയാദ്: സംഗീത ഇതിഹാസം മുഹമ്മദ് റഫിയുടെ മധുരസ്മൃതിയുണർത്തി 'സുഹാനി രാത്' അരങ്ങേറി. മുഹമ്മദ് റാഫി ലവേഴ്സ് അസോസിയേഷൻ റിയാദ് ഘടകമാണ് അനശ്വര ഗാനങ്ങൾ ഉൾപ്പെടുത്തി മദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ സംഗീതനിശ സംഘടിപ്പിച്ചത്. ഗായകരായ ജലീൽ കൊച്ചിൻ, അൽത്താഫ് കാലിക്കറ്റ്, കബീർ തലശ്ശേരി, നാദിർ നവാസ്, ജാനിസ് പാലമേട് എന്നിവർ മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.

റഫിയുടെ യുഗ്മഗാനങ്ങൾ നിഷ ബിനീഷ്, ഹിബ അബ്ദുസ്സലാം, അമ്മു എസ്. പ്രസാദ്, ലിനേറ്റ് സ്കറിയ എന്നിവർ പാടി. മുഹമ്മദ് റഫിയുടെ ആരാധകരും ഉത്തരേന്ത്യൻ സംഗീത പ്രേമികളും പാകിസ്താനികളും ഗാനങ്ങൾ ആസ്വാദിക്കാൻ എത്തിയിരുന്നു. മുഹമ്മദ് റാഫിയുടെ ഗാനങ്ങൾക്ക് ഷഹിയ ഷിറാസ്‌, ദിയ റഷീദ് എന്നിവർ നൃത്തച്ചുവടുകൾ വെച്ചു. അഫ്സൽ ഷാനവാസ്, സിയാദ്, ഷിജു കോട്ടാങ്ങൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പരിപാടിക്ക് ആവശ്യമായ പിന്തുണ നൽകിയ റിയാദ് ടാക്കീസ് അംഗങ്ങൾക്ക് കെ.കെ പ്രൊഡക്ഷൻസ് സി.ഇ.ഒ ഖുർറാം ഖാൻ ഫലകങ്ങൾ സമ്മാനിച്ചു.

ജീവകാരുണ്യ പ്രവർത്തനത്തിനുള്ള എ.പി.ജെ. അബ്ദുൽ കലാം അവാർഡ് ജേതാവ് പി.വി.എസ്. സലാമിനെ റിയാദ് ടാക്കീസ് പ്രസിഡൻറ് നൗഷാദ് ആലുവ ഫലകം നൽകി ആദരിച്ചു. സജിൻ നിഷാൻ പരിപാടിയുടെ അവതാരകനായിരുന്നു.

Tags:    
News Summary - 'Suhani Raat' evokes Rafi's memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.