Posted On
date_range Updated On
date_range സൗദി തലസ്ഥാനമായ റിയാദിൽ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ട്
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ന് ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. നഗരത്തിെൻറ കിഴക്കൻ മേഖലകളിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
കിഴക്കൻ റിയാദിലെ താമസക്കാർ പലതവണ വലിയ ശബ്ദങ്ങൾ കേട്ടതായും ആകാശത്തേക്ക് പുക ഉയരുന്നത് കണ്ടതായും അറിയിച്ചു. തങ്ങളുടെ ലേഖകരും സ്ഫോടനശബ്ദം നേരിട്ട് കേട്ടതായി എ.എഫ്.പി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിെൻറ കൃത്യമായ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.