സുബൈർകുഞ്ഞു ഫൗണ്ടേഷൻ ലഹരിവിരുദ്ധ ബോധവൽക്കരണ കാമ്പയിൻ ഇന്ന് ആരംഭിക്കും

റിയാദ്: യു.എൻ.ഒ.ഡി.സി അംഗീകാരമുള്ള അന്താരാഷ്ട്ര എൻ.ജി.ഒ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ (റിസ) 13-മത് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ 'ദശലക്ഷം സന്ദേശ’ കാമ്പയിൻ പരിപാടിക്ക് ഗാന്ധിജയന്തി ദിനമായ ഇന്ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശിശുദിനമായ നവംബർ 14 വരെയുള്ള ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഇലക്ട്രോണിക് കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേതുൾപ്പെടെ വിവിധ സോഷ്യൽ മീഡിയ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ഫ്ലയറുകളും ലഘുലേഖകളും പ്രചരിപ്പിക്കും.

വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയിട്ടുള്ള 'റിസ'യുടെ ലഘുലേഖകളും ഹ്രസ്വചിത്രവും വിവിധ രാജ്യങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കും. പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ.വി ഭരതൻ, ക്ലിനിക് ആക്ടിവിറ്റി കൺവീനർ ഡോ. തമ്പി വേലപ്പൻ, സ്‌കൂൾ ആക്ടിവിറ്റി കൺവീനർമാരായ മീരാ റഹ്‌മാൻ, പത്മിനി യു. നായർ, കേരളാ സ്റ്റേറ്റ് കോർഡിനേറ്റർ കരുണാകരൻപിള്ള, സൗദി ദമ്മാം റീജിയനൽ കോർഡിനേറ്റർ നൗഷാദ് ഇസ്മായിൽ, ഈസ്റ്റേൺ സോണൽ കോർഡിനേറ്റർ ഷമീർ യുസഫ്, അഡ്വ. അനീർ ബാബു എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Subairkunju Foundation to launch anti-drug awareness campaign today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.