ജി​ദ്ദ റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​ക്യാ​മ്പി​ൽ എ​ഴു​ത്തു​കാ​ര​ൻ പി.​എ. റ​ഷീ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി പ​ഠ​ന ക്യാ​മ്പ് 'ഇ​ൻ​ട്യൂ​ഷ​ൻ 2കെ22'

​ജി​ദ്ദ: റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഏ​ക​ദി​ന പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 'ഇ​ൻ​ട്യൂ​ഷ​ൻ 2കെ22' ​എ​ന്ന പേ​രി​ൽ ര​ണ്ട് സെ​ഷ​നു​ക​ളാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വൈ​വി​ധ്യ​മാ​ർ​ന്ന ക്ലാ​സു​ക​ൾ കൊ​ണ്ടും നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ മു​സ്‌​ലിം​ലീ​ഗ് നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

അ​റി​വും ആ​ത്മ​വി​ശ്വാ​സ​വും പു​തി​യ പ്ര​തീ​ക്ഷ​ക​ളും പ​ക​ർ​ന്നു ന​ൽ​കി​യ ക്യാ​മ്പ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​ത്ത​നു​ണ​ർ​വ് സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ഹ്‌​മ​ദ്‌ പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ മു​ഹ്‌​ദാ​ർ ത​ങ്ങ​ൾ കാ​ളി​കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നും ഗ്രേ​സ് എ​ജു​ക്കേ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യു​മാ​യ പി.​എ റ​ഷീ​ദ് 'മു​സ്‌​ലിം രാ​ഷ്ട്രീ​യം പി​ന്നി​ട്ട നാ​ൾ​വ​ഴി​ക​ൾ, പ്ര​തീ​ക്ഷ​യു​ടെ പു​തു​വ​ഴി​ക​ൾ' എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ രാ​ഷ്ട്രീ​യ സം​ഘ​ടി​ത​ശ​ക്തി വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ന്റെ അ​വ​കാ​ശം നേ​ടി​യെ​ടു​ക്കാ​നും അ​ഭി​മാ​ന​ക​ര​മാ​യ അ​സ്തി​ത്വ​ത്തി​നും വേ​ണ്ടി ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നു​ശേ​ഷം നേ​താ​ക്ക​ൾ വ​ള​രെ ആ​ലോ​ചി​ച്ചു​ണ്ടാ​ക്കി​യ​താ​ണ് മു​സ്‌​ലിം​ലീ​ഗ് പാ​ർ​ട്ടി.

ജി​ദ്ദ റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ​ഠ​ന​ക്യാ​മ്പ്

സ​മു​ദാ​യ​ത്തി​ന്റെ പു​രോ​ഗ​തി, രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി എ​ന്ന സ​ങ്ക​ൽ​പ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് മു​സ്‌​ലിം​ലീ​ഗ്. പ​ഴ​യ​കാ​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​ണി​ക​ളി​ൽ അ​ഭി​മാ​ന​ബോ​ധം ഉ​ണ്ടാ​ക്കി. അ​വ​ർ ഫ്ല​ക്സി​ല​ല്ല, ജ​ന മ​ന​സ്സു​ക​ളി​ലാ​ണ് സ്ഥാ​നം നേ​ടി​യ​ത്. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി ച​രി​ത്രം സൃ​ഷ്‌​ടി​ച്ച കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഭാ​വി ത​ല​മു​റ​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഒ​പ്പം പാ​ർ​ട്ടി​യെ പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്തി​ന് ഉ​ത​കു​ന്ന സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ, അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, മ​ജീ​ദ് ഷോ​ർ​ണ്ണൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ഹൈ​ദ​ർ ദാ​രി​മി പ്രാ​ർ​ഥ​ന ന​ട​ത്തി. റു​വൈ​സ് ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​സ്ത​ഫ ആ​ന​ക്ക​യം ന​ന്ദി​യും പ​റ​ഞ്ഞു.

ര​ണ്ടാം സെ​ഷ​ൻ ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാം മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. റു​വൈ​സ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ കെ.​എ​ൻ.​എ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 'പ്ര​വാ​സ പ്ര​തി​സ​ന്ധി​യും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വും' എ​ന്ന വി​ഷ​യം ന​സീ​ർ വാ​വ​ക്കു​ഞ്ഞ് ആ​ല​പ്പു​ഴ അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്തെ ഏ​റ്റ​വും സ​ക്രി​യ​മാ​ക്കി​യ​ത് പ്ര​വാ​സി​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി​ക​ൾ പു​തി​യ തൊ​ഴി​ലും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും നേ​ടി നി​ല​വി​ലെ തൊ​ഴി​ൽ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ടു​നി​ർ​മാ​ണം പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ചെ​ല​വു​ചു​രു​ക്കാ​നും വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ എ​ന്നി​വ​ക്ക് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​നും ത​യാ​റാ​യാ​ൽ പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

'നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി' എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ബ്ദു​ൽ ക​രീം കൂ​ട്ടി​ല​ങ്ങാ​ടി ക്ലാ​സ് എ​ടു​ത്തു. മു​ജീ​ബ് വ​യ​നാ​ട്, ഉ​മ​ർ മ​ല​പ്പു​റം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ വ​ണ്ടൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഫി​റോ​സ് പ​ട​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു. പ​ഠ​ന​ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ൽ ജാ​ബി​ർ ക​പ്പ​ൻ, ജി. ​സ​ദ്ദാം, ആ​ബി​ദ് കൈ​പ്പു​റം എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി.

Tags:    
News Summary - Study Camp conducted by KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.