Posted On
date_range Updated On
date_range ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ (43) ആണ് ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 16 വർഷമായി പ്രവാസിയാണ്. ഇന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
പരേതനായ മൂസകുട്ടിയുടെയും കദിയമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്‌ന, ജസ്സ ഹൈറിൻ എന്നിവർ മക്കളാണ്. നിയമനടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.