ജിദ്ദ: 2025-26 കായിക സീസണിലെ ആവേശകരമായ കിങ്‌സ് കപ്പ് ഫൈനൽ പോരാട്ടം അടുത്ത വെള്ളിയാഴ്ച (മെയ് എട്ട്) ജിദ്ദയിൽ നടക്കും. ജിദ്ദ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ അൽ ഇൻമാ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ അൽ ഹിലാലും അൽ ഖുലൂദും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
സൗദി കായിക മേഖലക്ക് നൽകി വരുന്ന അകമഴിഞ്ഞ പിന്തുണക്ക് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തി. ഫൈനലിലേക്ക് യോഗ്യത നേടിയ ഇരു ടീമുകളെയും അദ്ദേഹം അഭിനന്ദിച്ചു.
കിങ്‌സ് കപ്പിെൻറ അന്തസ്സിനും പാരമ്പര്യത്തിനും അനുയോജ്യമായ രീതിയിലുള്ള മികച്ച പ്രകടനം ഇരു ടീമുകളിൽ നിന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സൗദി ഫുട്‌ബാൾ കൈവരിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക തികവും കായിക മികവും പ്രതിഫലിപ്പിക്കുന്ന ഉന്നതനിലവാരത്തിലുള്ള ഒരു മത്സരം കാഴ്ചവെക്കാൻ ടീമുകൾക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.