മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ വണ്ടൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് ജിദ്ദ സനാബീലിൽ മരിച്ചത്.

കഴിഞ്ഞ 12 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന മകളുടെ നിക്കാഹിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പുകൾക്കിടയിലാണ് മരണം. പരേതനായ പാലൂരാൻ മൊയ്തീന്റെയും ഉമ്മുകുൽസുവിന്റേയും മകനാണ്. ഭാര്യ: ഫാത്തിമ സബീറ. മക്കൾ: സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ.

സഹോദരങ്ങൾ: നജീബ്, സുഹ്റ, സാജിദ, സാഹിറ, ഹസിന. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Native of Wandoor died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.