സ്റ്റുഡന്റ്സ് ഇന്ത്യ ജിദ്ദ നോർത്ത് സോൺ ഇഫ്താർ സംഗമത്തിൽ അബ്ദുശുക്കൂർ അലി റമദാൻ സന്ദേശം നൽകുന്നു
ജിദ്ദ: സ്റ്റുഡൻസ് ഇന്ത്യ ജിദ്ദ നോർത്ത് സോൺഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ രിഹാബ് ഉദ്യാനത്തിൽ നടന്ന പരിപാടിയിൽ അറുപതിലധികം വിദ്യാർഥി, യുവജനങ്ങൾ പങ്കെടുത്തു. അബ്ദുശുക്കൂർ അലി റമദാൻ സന്ദേശം നൽകി. കൺവീനർ ബഷീർ ചുള്ളിയൻ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി സി.എച്ച്. ബഷീർ സമാപനവും ഇജാസ് ഇസ്മായിൽ ഖിറാഅത്തും നടത്തി. അജ്മൽ, ഫവാസ് കടപ്പറത്ത്, ഫവാസ് ലത്തീഫ്, ത്വാഹ, കാസിം, മാജിദ്, മുഷീർ, ടി.കെ. ഫിദ, ഷമീന അറഫാത്ത്, കദീജ, ഹംദ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.