ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ സൗ​ത്ത് സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ യാ​ത്ര​യ​യ​പ്പും സ്വീ​ക​ര​ണ​വും

ജി​ദ്ദ: സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ സൗ​ത്ത് സോ​ണി​ന് കീ​ഴി​ൽ ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും പു​തു​താ​യി സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.ത​നി​മ സൗ​ത്ത് സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എം. അ​നീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ സോ​ണ​ൽ ഇ​ൻ​ചാ​ർ​ജ് സാ​ദി​ഖ​ലി തു​വ്വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ ജി​ദ്ദ സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് യാ​സീ​ൻ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് യാ​സ​ർ, ഫ​ർ​സി​ൻ നൗ​ഷാ​ദ്, എ​ൻ.​കെ. മി​ഷാ​ൽ അ​ഷ്‌​റ​ഫ്, റാ​മി​സ് പെ​ല​ച്ചേ​രി എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ബോ​യ്സ് വി​ഭാ​ഗം പ്ര​സി​ഡ​ന്റാ​യി യാ​സീ​ൻ യ​സ്ദാ​നെ​യും സെ​ക്ര​ട്ട​റി​യാ​യി റ​മീ​സ് ഷി​ജു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്റ്റു​ഡ​ന്റ​സ് ഇ​ന്ത്യ ബോ​യ്‌​സ്, ഗേ​ൾ​സ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം ഗേ​ൾ​സ് വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ്സി​ന ന​ജ്മു​ദ്ദീ​ൻ, മ​ല​ർ​വാ​ടി സോ​ണ​ൽ ഇ​ൻ​ചാ​ർ​ജ് സു​ബൈ​ദ മു​ഹ​മ്മ​ദ്‌​കു​ട്ടി, സ​ലീ​ഖ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബോ​യ്സ് വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​സ്സ​ലാം പാ​റ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Students India farewell and Reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.