ഇന്ത്യൻ സ്കുളിലേക്ക്​ 18 മാസങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ കുട്ടികളെത്തി

ദമ്മാം: കോവിഡ് പ്രതിസന്ധിയിൽ അപ്രതീക്ഷിതമായി നിലച്ചുപോയ സ്കൂൾ ജീവിതത്തിലേക്ക് 18 മാസത്തിന്​ ശേഷം കുട്ടികൾ തിരിച്ചെത്തി. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിലേക്ക്​ പ്ലസ്ടു, പ്ലസ് വൺ ക്ലാസുകളിലെ കുട്ടികളാണ് ഞായറാഴ്ച മുതൽ എത്തിയത്. 10, ഒമ്പത്​ ക്ലാസുകളിലെ കുട്ടികൾ തിങ്കളാഴ്ച എത്തും. കഴിഞ്ഞയാഴ്ച ക്ലാസ്​ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും സംവിധാനങ്ങൾ പൂർണമായും ഒരുക്കാൻ സാധിക്കാത്തതിനാൽ ക്ലാസുകൾ തുടങ്ങുന്നത് ഒരാഴ്ച കൂടി നീട്ടുകയായിരുന്നു. ഏറെ ആഹ്ലാദവും ആകാംക്ഷയും നിറഞ്ഞ മുഖഭാവവുമായാണ് കുട്ടികൾ സ്കുൾ അങ്കണത്തിലേക്ക് പ്രവേശിച്ചത്.

നേരിട്ടുള്ള കൂടിക്കാഴ്ചകൾ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ആഹ്ലാദം പകരുന്നതായിരുന്നു. കോവിഡ് നിബന്ധനകളുടെ അടിസ്ഥാനത്തിൽ 20 കുട്ടികളെ മാത്രമാണ് ഒരു ക്ലാസിൽ ഇരുത്തിയത്. ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസുകളിൽ ത​െന്ന തുടരാം. പ്ലസ്ടു ക്ലസെുകളിലെ അധികം പേരും സ്കൂളിലേക്ക് നേരിട്ട് വന്ന് പഠിക്കുന്നതിൽ താൽപര്യം കാണിക്കുേമ്പാൾ പ്ലസ്​ വൺ വിദ്യാർഥികൾ അധികവും ഇപ്പോഴും ഓൺൈലൻ പഠനം തുടരുകയാ​െണന്ന് ഹൈസ്കുൾ ഹെഡും വൈസ് പ്രിൻസിപ്പലുമായ ഇർഫാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കർശനമായ മേൽനോട്ടവും നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ മുന്നോട്ട് നയിക്കുന്നത്.

ദിനേനെയെന്നോണം അവർ സ്കൂൾ സന്ദർശിക്കുകയും സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അതിസൂക്ഷ്​മ പഴുതുകൾ പോലുമടച്ച് കോവിഡിനെ പടിക്ക് പുറത്തുനിർത്തി സ്കൂൾ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിെൻറ ഭാഗമാണിത്. ഏറെക്കാലത്തിനൊടുവിൽ കുട്ടികളെ നേരിട്ട് ക്ലാസുമുറികളിൽ കണ്ട ആഹ്ലാദത്തിലാണ് അധ്യാപകർ. ഓൺലൈൺ പഠനം നടക്കുേമ്പാഴും വിദ്യാർഥികളുമായി നേരിട്ട് സംവദിക്കുന്ന ആത്മസംതൃപ്തി ലഭിക്കാറില്ലായിരുന്നുവെന്ന് ഇന്ത്യൻ സ്കൂൾ അധ്യാപിക ലക്ഷ്മി ശിവപ്രകാശ് പറഞ്ഞു.

കുറച്ചു കുട്ടികളെങ്കിലും നേരിട്ട് എത്തുന്നു എന്നത് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യുന്നതാ​െണന്ന് അൽ െഖാസാമ സ്കൂൾ അധ്യാപകൻ വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ 18 മാസം തങ്ങൾക്ക് നഷ്​ടപ്പെടുത്തിയത് നേരിട്ടുള്ള പഠനം മാത്രമല്ല, സ്കൂൾ ജീവിതത്തിെൻറ മധുരമുള്ള അനുഭവങ്ങൾ കൂടിയാണെന്ന്​ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥി ഇർഫാൻ പറഞ്ഞു. ഉടനെയൊന്നും ഇത് തിരിച്ചുകിട്ടുമെന്ന് കരുതിയില്ലെന്നും ഇപ്പോൾ വലിയ സന്തോഷം തോന്നുന്നെന്നും വിദ്യാർഥി നസീബ് കൂട്ടിച്ചേർത്തു.

സ്കൂൾ ബസുകൾ ഇല്ലാത്തതിനാൽ അധികം പേരും സ്വകാര്യ വാഹനങ്ങളിലാണ് സ്കൂളിലെത്തിയത്. സ്കൂൾ പരിസരങ്ങളിൽ കൂടിനിൽക്കാൻ പോലും അനുവദിക്കാതെ നേരെ ക്ലാസ്​ മുറികളിലേക്ക് കുട്ടികളെ എത്തിക്കുകയായിരുന്നു. ഇടവേളകളില്ലാത്ത പഠനം 12.30 ന് അവസാനിക്കും. അപ്പോഴും നേരെ വാഹനത്തിൽ കയറി വീടുകളിലേക്ക് പോകാനാണ് നിർദേശം. കളിക്കളങ്ങളും ഒന്നിച്ചു കൂടുലുകളും ഭക്ഷണം പങ്കുവെക്കലുമെല്ലാം കുട്ടികൾക്ക് നിഷേധിച്ചിട്ടുണ്ട്. സാനിറ്റൈസർ, മാസ്ക്​ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. നിരവധി പരിമിതികൾ ഉണ്ടെങ്കിലും വീണ്ടും ക്ലാസ്​ മുറികൾ സജീവമായതിെൻറ ആഹ്ലാദം വിദ്യാർഥികളും അധ്യാപകരും മറച്ചുവെക്കുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.