ജുബൈൽ: സൗദി അറേബ്യയിലെ വ്യവസായ നഗരങ്ങളായ ജുബൈലിലും യാംബുവിലും പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് റോയൽ കമീഷനും അരാംകോയും ധാരണപത്രം ഒപ്പിട്ടു. സൗദി അരാംകോ എൻറർപ്രണർഷിപ് സെൻറർ (വെയ്ദ്) സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്.എം.ഇ) വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 'വെയ്ഡ്' മാനേജിങ് ഡയറക്ടർ വാസിം ബസ്രാവി, റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു ജനറൽ മാനേജറുമായ ഡോ. അഹമ്മദ് സൈദ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
രാജ്യത്തിെൻറ വ്യവസായിക മേഖലയുടെ നവീകരണവും ഡിജിറ്റലൈസേഷനും ത്വരിതപ്പെടുത്തുന്നതിനും അരാംകോയുടെ സപ്ലൈ ചെയിൻ പങ്കാളികളെ പിന്തുണക്കുന്നതിനുമുള്ള 'വെയ്ഡി'െൻറ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ധാരണപത്രം. ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക നഗരങ്ങളിലൊന്നാണ് 1016 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജുബൈൽ. റോയൽ കമീഷൻ ഫോർ ജുബൈലും യാംബുവുമായുള്ള പുതിയ സഹകരണം സൗദിയിലെ വ്യവസായങ്ങളുടെ വേഗവും ഗുണനിലവാരവും വർധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തെ വേഗത്തിലാക്കുന്നതിനും ഗുണമേന്മ വർധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള സഹകരണത്തിെൻറ ഏറ്റവും പുതിയതാണ് ഈ സംരംഭം.
ബ്ലോക്ക്ചെയിൻ, ഇൻറർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജീസ് എന്നിവയിൽ വൈദഗ്ധ്യം നേടിയ മദീനയിലെ സ്റ്റാർട്ടപ് ഹബായ തായ്ബ വാലി കമ്പനിയുമായി കഴിഞ്ഞയാഴ്ച വെയ്ഡ് ധാരണപത്രം ഒപ്പിട്ടു. സൗദി അറേബ്യയിലെയും ബഹ്റൈനിലെയും പ്രമുഖ എയ്ഞ്ചൽ നിക്ഷേപകരുടെ ശൃംഖലയായ ഓക്കലുമായി പങ്കാളിത്തത്തിന് രൂപംനൽകി. മദീനയിലെ സാമ്പത്തിക വികസന ഏജൻസിയായ നമ അൽമുനവാരയുമായി സഖ്യമുണ്ടാക്കി.
വ്യവസായ മേഖലയുടെ വിടവുകൾ നികത്തുന്നതിന് നിർമിച്ച സ്റ്റാർട്ടപ്പുകളുടെ ഡിമാൻഡ്-ഡ്രൈവർ സേവനങ്ങളും റോയൽ കമീഷന് ഉപയോഗിക്കാൻ കഴിയും. വെയ്ഡുമായുള്ള ഈ പുതിയ സഹകരണത്തിന് തങ്ങൾ നന്ദിയുള്ളവരാണെന്ന് തായ്ബ വാലി കമ്പനി അധികൃതർ പറഞ്ഞു. ഇത് രാജ്യത്തിെൻറ വ്യവസായിക മേഖല നവീകരിക്കാനും പ്രാദേശികവത്കരിക്കാനും സഹായിക്കുകയും റോയൽ കമീഷൻ വ്യവസായിക നഗരങ്ങൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ നീക്കത്തെ പിന്തുണക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.