അന്താരാഷ്ട്ര വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് ജിദ്ദയിൽ തുടക്കമായപ്പോൾ
Posted On
date_range Updated On
date_range വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
ജിദ്ദ: അന്താരാഷ്ട്ര വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ് ജിദ്ദയിൽ ആരംഭിച്ചു. 17 വയസ്സിനു താഴെയുള്ളവർക്കായുള്ള ചാമ്പ്യൻഷിപ് സൗദി കായികമന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് സൗദി വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷനാണ് സംഘടിപ്പിച്ചത്. ഈ മാസം 12 വരെ നീണ്ടുനിൽക്കും. ജിദ്ദയിലെ റിട്ട്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻറ് ഡോ. മൈകൾ ഇറാനി, സൗദി വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് അൽ ഹർബി തുടങ്ങിയവർ പങ്കെടുത്തു. സൗദിക്കു പുറമെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പുരുഷ, സ്ത്രീ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.