റിയാദ്: സ്റ്റാര്‍ ഇലവന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ യങ് ബോയ്സ് ജേതാക്കളായി. റിയാദിലെ എട്ട് ടീമുകളാണ് പങ്കെടുത്തത്. സ്റ്റാര്‍ ഇലവനെ ആറ് വിക്കറ്റിനാണ് യങ് ബോയ്സ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ ടോസിലൂടെ ബൗളിങ്ങിന് ആദ്യം അവസരം കിട്ടിയ യങ് ബോയ്സ് 10 ഓവറില്‍ 59 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സ്റ്റാര്‍ ഇലവനെ ഒതുക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യങ് ബോയ്സ് ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 10 ബോളില്‍ 28 റണ്‍സെടുത്ത യങ് ബോയ്സിന്‍െറ അബു ഖൈസ് മാന്‍ ഓഫ് ദ മാച്ച് ആയി. ടൂര്‍ണമെന്‍റിലെ മികച്ച ബൗളറായി യങ് ബോയ്സിന്‍െറ നൗഫലും ബാറ്റ്സ്മാനായി സ്റ്റാര്‍ ഇലവന്‍െറ റാഹേലും തെരഞ്ഞെടുക്കപ്പെട്ടു. നൗഫല്‍ മാനന്തവാടിയും സനില്‍ ഒറ്റപ്പാലവും അമ്പയര്‍മാരായി. ചാമ്പ്യന്മാര്‍ക്കുള്ള ലിബാസ് ട്രോഫി സ്റ്റാര്‍ ഇലവന്‍ പ്രസിഡന്‍റ് ജംഷീദും റണ്ണേഴ്സ് അപ്പിനുള്ള കോഹിനൂര്‍ ട്രോഫി മാസ്കോ ഐ.ടി മാനേജര്‍ ഷബീര്‍ കുനിയിലും സമ്മാനിച്ചു. കാഷ് അവാര്‍ഡ് നജീബ് കടലുണ്ടിയും റഹ്മത്തുല്ല കോഡൂരും കൈമാറി. വിവിധ ട്രോഫികള്‍ രാജീവ്, അരുണ്‍, ഷാജു മാട്ടപ്പിള്ളി എന്നിവര്‍ വിതരണം ചെയ്തു. സ്റ്റാര്‍ ഇലവന്‍, യങ് ബോയ്സ്, ഫോര്‍ സീസണ്‍, ബത്ഹ വാരിയേഴ്സ്, ടീം ഡെവിള്‍സ്, മുറൂജ് ഇലവന്‍ എന്നീ ടീമുകളാണ് ഒരു മാസം നീണ്ട മേളയില്‍ പങ്കെടുത്തത്. റിയാസ് ചമ്രവട്ടം, അബ്ദുല്ല വയനാട്, ഷബീര്‍ അത്താണിക്കല്‍, റഫീഖ് ഫറൂഖ് കോളജ്, കരീം, ഫഹദ്, സലീം എടവണ്ണ, സുല്‍ഫി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സല്‍മാന്‍ വാണിയമ്പലം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.