ശ്രീലങ്കയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ രണ്ട് ‘സൗദിയ’ ജീവനക്കാരും

ജിദ്ദ: ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ രണ്ട് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഞായറാഴ്ച കൊളംബോ യിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിലാണ് സൗദി എയർലൈൻസ് ജീവനക്കാരായ അഹ്മദ് സൈൻ ജഅ്ഫരി, ഹാനീ മാജിദ് ഉസ്മാൻ എന്ന ിവർ മരിച്ചത്.

ശ്രീലങ്കയിലെ സൗദി എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിന് ശേഷം ഇവരുമായി ബന്ധപ്പെടാൻ കഴിയിഞ്ഞിരുന്നില്ല. ഹോട്ടലുകളിലും ആശുപ്രതികളിലും ഇവർക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. മരിണപ്പെട്ടവരിലുണ്ടോ എന്നറിയാൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് തിങ്കളാഴ്ച ശ്രീലങ്കയിലെ സൗദി അംബാസഡർ അബ്ദുനാസിർ ബിൻ ഹുസൈൻ അറിയിച്ചിരുന്നു.

അതിനിടയിൽ കൊളംബോയിലെത്തിയ ബന്ധുക്കളാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ വിശദമായ അന്വേഷണം നടത്തി മരണം സ്ഥിരീകരിച്ചു. സൗദി എയർലൈൻസിൽ കാബിൻ മാനേജരാണ് അഹ്മദ് ജഅ്ഫരി. ഹാനി ഉസ്മാൻ കാബിൻ ക്രൂ ആണ്.

അഹ്മദ് ജഅ്ഫരി 25 വർഷമായി സൗദിയയിൽ ജോലി ചെയ്യുന്നു. രണ്ട് വർഷം മുമ്പാണ് ഹാനീ ഉസ്മാൻ ജോലിയിൽ പ്രവേശിച്ചത്. ഇരുവരുടെയും മരണത്തിൽ സൗദി എയർലൈൻസ് ജനറൽ മാനേജർ എൻജി. സ്വാലിഹ് ബിൻ നാസ്വിർ അൽജാസിർ ദുഃഖം രേഖപ്പെടുത്തി.

ആത്മാർഥമായി ജോലി ചെയ്യുന്നവരായിരുന്നു ഇരുവരുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ സൗദി എംബസിയും അനുശോചിച്ചു. ഇരുവരുടെയും മൃതദേഹം സൗദിയിലെത്തിക്കുമെന്ന് സൗദി അംബാസഡർ അറിയിച്ചു.

Tags:    
News Summary - Sri Lankan Terror Attack -Two Saudi Nurses Killed- Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.