ലുലു ഹൈപര്‍മാര്‍ക്കറ്റിലെ ശ്രീലങ്കന്‍ ഭക്ഷ്യമേള ശ്രീലങ്കന്‍ അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ ഹംസ ഉദ്ഘാടനം ചെയ്യുന്നു

സൗദി ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ശ്രീലങ്കന്‍ ഭക്ഷ്യമേള ഇന്ന് അവസാനിക്കും

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ നടന്നുവരുന്ന ശ്രീലങ്കന്‍ ഭക്ഷ്യമേള ശനിയാഴ്ച സമാപിക്കും. ദ്വീപിന്റെ സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും അരിയും നാളികേര ഉല്‍പന്നങ്ങളും ഒരു കുടക്ക് കീഴില്‍ ഒരുക്കിയാണ് ബെസ്റ്റ് ഓഫ് ശ്രീലങ്ക എന്ന പേരില്‍ മേള നടന്നുവരുന്നത്. ഞായറാഴ്ച റിയാദ് മലസിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ സൗദി ലുലു ഹൈപർ മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ശ്രീലങ്കന്‍ അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ ഹംസയാണ് മേള ഉദ്ഘാടനം ചെയ്തത്. മുന്തിയതരം ഗ്രാമ്പൂ, കുരുമുളക്, കറുവപ്പട്ട, മഞ്ഞള്‍, ഔഷധക്കൂട്ടുകള്‍, തേയില, കോക്കനട്ട് ക്രീം, വെളിച്ചെണ്ണ, നാളികേരപ്പൊടി, തേങ്ങാപാല്‍, പഴം, പച്ചക്കറി വൈവിധ്യങ്ങള്‍ എന്നിവ മേളയിലുണ്ട്.

ശ്രീലങ്കയും അറബ് രാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളുടെ വ്യാപാരബന്ധമുണ്ടെന്നും അറബ് അടുക്കളകളില്‍ ഇന്നും ശ്രീലങ്കന്‍ വിഭവങ്ങളുടെ സാന്നിധ്യമുണ്ടെന്നും ശ്രീലങ്കയുടെ രുചിക്കൂട്ടുകള്‍ ആസ്വദിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ ഹംസ പറഞ്ഞു. ബ്രിട്ടീഷ്, ഡച്ച്, പോർചുഗീസ് തുടങ്ങിയ കൊളോണിയല്‍ സ്വാധീനവും ദക്ഷിണേന്ത്യ, ഇന്തോനേഷ്യ എന്നിവയുടെ സാംസ്‌കാരിക സ്വാധീനവും ഇഴചേര്‍ന്ന ശ്രീലങ്കയുടെ പാചകപാരമ്പര്യം ഉപഭോക്താക്കളെ പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യമെന്നും സൗദി ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് വ്യക്തമാക്കി.

Tags:    
News Summary - Sri Lankan Food Fair will end today at Saudi Lulu Hypermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.