ജിദ്ദ ന്യൂ അൽ വുറൂദ് ഇൻറർനാഷനൽ സ്കൂൾ കായികമേളയിൽ അഫ്സൽ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
ജിദ്ദ: ന്യൂ അൽ വുറൂദ് ഇൻറർനാഷനൽ സ്കൂളിെൻറ വാർഷിക കായികമേള അൽ സാമർ ഗ്രൗണ്ടിൽ സമാപിച്ചു. മൂന്ന് മാസത്തോളം നീണ്ട കായിക മത്സരങ്ങൾക്കാണ് സമാപനമായത്. വിദ്യാർഥികളുടെ നാല് ഹൗസുകൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് പരിപാടിക്ക് തുടക്കമായത്. ഫുട്ബാൾ താരം അഫ്ദൽ മുഖ്യാതിഥിയായിരുന്നു. 2018ലെ സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്ന അഫ്ദൽ, ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ.) കേരള ബ്ലാസ്റ്റേഴ്സിനായും കളിച്ചിട്ടുണ്ട്.
നിലവിൽ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയാണ് ബൂട്ടണിയുന്നത്. പ്രിൻസിപ്പൽ സുനിൽകുമാർ, കായിക വിഭാഗം മേധാവി നിഹാൽ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. ചെറുപ്പം മുതലേ വിദ്യാർഥികളുടെ കായിക പ്രതിഭകളെ പരിപോഷിപ്പിക്കാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്നും ബാഡ്മിൻറൺ, ബാസ്കറ്റ്ബാൾ അക്കാദമികൾ പോലുള്ള സ്കൂളിന് ശേഷമുള്ള പരിശീലന പരിപാടികൾ ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.