ജ​ലീ​ൽ മൗ​ല​വി

റി​യാ​ദി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

റി​യാ​ദ്: കാ​റോ​ടി​ക്കു​ന്ന​തി​നി​ടെ സ്ട്രോ​ക്ക് ബാ​ധി​ച്ച് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി നി​ര്യാ​ത​നാ​യി.കൊ​ല്ലം പോ​രു​വ​ഴി മ​യ്യ​ത്തും​ക​ര സ്വ​ദേ​ശി കാ​രൂ​ർ ജ​ലീ​ൽ മൗ​ല​വി​യാ​ണ് (51) വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച​ത്.20 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഈ ​മാ​സം 11നാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ സ്ട്രോ​ക് അ​നു​ഭ​വ​പ്പെ​ട്ട​​ത്.

പ​ത്ത​നം​തി​ട്ട ക​ശ്ശാ​ഫു​ൽ ഉ​ലൂം അ​റ​ബി കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് ജ​ലീ​ൽ മൗ​ല​വി. ശൂ​ര​നാ​ട് വ​ല്യ​ത്ത് അ​ബ്​​ദു​ൽ മ​ജീ​ദാ​ണ് പി​താ​വ്, മാ​താ​വ് അ​ദ​ബി​യ ബീ​വി. ഭാ​ര്യ: ഷീ​ജ. ആ​യി​ഷ, ഫി​ദ, അ​മീ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. അ​ബ്ദു​ൽ ക​രീം, ഫി​റോ​സ്, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം എ​ക്സി​റ്റ് 15ലെ ​അ​ൽ രാ​ജ്ഹി പ​ള്ളി​യി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രശേ​ഷം ന​സീം ഹ​യ്യു​ൽ സ​ലാം മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധു​ക്ക​ളാ​യ ന​സീം, സ​ലീം, സു​ഹൃ​ത്ത് ബ​ഷീ​ർ എ​ന്നി​വ​രോ​ടൊ​പ്പം സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ശി​ഹാ​ബ് മൗ​ല​വി, ഷാ​ജി റാ​വു​ത്ത​ർ എ​ന്നി​വ​രും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Kollam native, undergoing treatment in Riyadh, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.