ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ്​ ഡോ. അബ്​ദുല്ല ബിൻ ശറഫ് അൽഗാംദിയും കൂടിക്കാഴ്ച നടത്തിയപ്പോൾ

ഡാറ്റ-നിർമിത ബുദ്ധി മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും സൗദിയും

റിയാദ്​/ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദായ) പ്രസിഡൻറ്​ ഡോ. അബ്​ദുല്ല ബിൻ ശറഫ് അൽഗാംദിയും കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന 2026 എ.ഐ ഇംപാക്റ്റ് ഉച്ചകോടിയിൽ സൗദി പ്രതിനിധി സംഘത്തി​ന്റെ തലവനായെത്തിയതായിരുന്നു ഡോ. അബ്​ദുല്ല ബിൻ ശറഫ്.

സൗദിയും ഇന്ത്യയും തമ്മിൽ ഡാറ്റ, നിർമിത ബുദ്ധി (എ.ഐ) മേഖലകളിൽ നിലവിലുള്ള സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും ഡിജിറ്റൽ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യവും അറിവും പരസ്പരം കൈമാറുന്നതിന് പിന്തുണ നൽകുന്ന കാര്യവും കൂടിക്കാഴ്ചയിൽ വിഷയമായി.

നൂതന സാങ്കേതിക മേഖലകളിലെ അന്താരാഷ്​ട്ര സഹകരണത്തെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ പുലർത്തുന്ന പ്രതിബദ്ധതയെ ഡോ. അബ്​ദുല്ല ബിൻ ശറഫ് അൽഗാംദി പ്രശംസിച്ചു. മാനവികതയുടെ നന്മയ്ക്കായി നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതിനും ഫലപ്രദമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഇന്ത്യ കാണിക്കുന്ന താൽപ്പര്യത്തി​ന്റെ പ്രതിഫലനമാണ് ഈ ഉച്ചകോടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - India, Saudi Arabia to ensure cooperation in data-driven intelligence areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.