സൽമാൻ രാജാവ്
റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സാമൂഹിക സുരക്ഷ പദ്ധതിയുടെ (സോഷ്യൽ ഇൻഷുറൻസ്) ഗുണഭോക്താക്കൾക്കായി 300 കോടിയിലധികം റിയാലിന്റെ ധനസഹായം വിതരണം ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. റമദാനിൽ ഗുണഭോക്തൃ കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
സഹായ പദ്ധതിയുടെ ഭാഗമായി കുടുംബനാഥന് 1,000 റിയാലും, ഓരോ ആശ്രിതനും 500 റിയാലും വീതമാണ് ലഭിക്കുക. ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഗുണഭോക്താക്കൾക്ക് നൽകിയ ഈ വലിയ പിന്തുണക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. റമദാൻ മാസത്തിൽ അർഹരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ കരുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.