കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഇ​ഫ്താ​ർ വി​രു​ന്നും ‘കു​ട്ടി സ​മ്മാ​നം’ പ​ദ്ധ​തി ഫ​ണ്ട് ഉ​ദ്ഘാ​ട​ന​വും പ​രി​പാ​ടി​യി​ൽ​നി​ന്ന്

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഇ​ഫ്താ​ർ വി​രു​ന്നും ‘കു​ട്ടി സ​മ്മാ​നം’ പ​ദ്ധ​തി ഫ​ണ്ട് ഉ​ദ്ഘാ​ട​ന​വും

റി​യാ​ദ്: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി റി​യാ​ദ് ചാ​പ്റ്റ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ നോ​മ്പ് ദി​ന​ത്തി​ൽ വി​പു​ല​മാ​യ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ റാ​ഷി​ദ്‌ ദ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ റാ​ഫി കൊ​യി​ലാ​ണ്ടി ച​ട​ങ്ങി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.​ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ മൈ​മൂ​ന അ​ബ്ബാ​സ് ഇ​ഫ്താ​ർ വി​രു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി വി​വി​ധ ചാ​പ്റ്റ​റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി ന​ട​പ്പാ​ക്കി വ​രു​ന്ന ‘കു​ഞ്ഞു മ​ന​സു​ക​ൾ​ക്ക് ഒ​രു കു​ട്ടി സ​മ്മാ​നം” എ​ന്ന പ​ദ്ധ​തി​യെ കു​റി​ച്ച് ഉ​ദ്ഘാ​ട​ക ച​ട​ങ്ങി​ൽ വി​ശ​ദീ​ക​രി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ സ്കൂ​ൾ ബാ​ഗ്, കു​ട, നോ​ട്ട് ബു​ക്ക്, വാ​ട്ട​ർ ബോ​ട്ടി​ൽ എ​ന്നി​വ​യ​ട​ങ്ങു​ന്ന കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. 700 ഇ​ന്ത്യ​ൻ രൂ​പ (30 സൗ​ദി റി​യാ​ൽ) ആ​ണ് ഒ​രു കി​റ്റി​െൻറ മൂ​ല്യം. പ​ദ്ധ​തി​യു​ടെ ഫ​ണ്ട് ഉ​ദ്ഘാ​ട​ന​വും മൈ​മൂ​ന അ​ബ്ബാ​സ് നി​ർ​വ​ഹി​ച്ചു. കി​റ്റു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ റി​യാ​ദ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പു​ഷ്പ​രാ​ജ് പ​യ്യോ​ളി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, മോ​ഹി​യു​ദ്ധീ​ൻ സ​ഹീ​ർ, നി​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി നി​ബി​ൻ ഇ​ന്ദ്ര നീ​ലം സ്വാ​ഗ​ത​വും നൗ​ഷാ​ദ് സി​റ്റി ഫ്ല​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Koilandi Group Iftar Dinner and ‘Kutti Sammanam’ Scheme Fund Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.