ബിസപ് അറേബ്യ മാനേജ്മെൻറ് കൺസൾട്ടൻസി ഹെഡ് ഓഫിസ് ജിദ്ദയിൽ ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: പ്രമുഖ ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ ബിസപ് അറേബ്യ മാനേജ്മെൻറ് കൺസൾട്ടൻസിയുടെ പ്രവർത്തനങ്ങൾ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഹെഡ് ഓഫിസ് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു.
വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ കമ്പനി ആരംഭിക്കാൻ സഹായം നൽകുന്നതോടൊപ്പം പി.ആർ.ഒ സേവനങ്ങൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് സേവനങ്ങൾ ഉൾപ്പെടെ കോർപറേറ്റ് മേഖലയിലെ വിവിധ സേവനങ്ങൾ ബിസപ് കൺസൾട്ടൻസി നൽകിവരുന്നു.
അഞ്ച് വർഷമായി പ്രവാസികൾക്കും വിദേശ കമ്പനികൾക്കും ഇടയിൽ വിശ്വാസ്യതയാർജിച്ച് സേവനം നൽകി വരുന്ന ബിസപ് അറേബ്യയുടെ ഹെഡ് ഓഫിസ് ഉദ്ഘാടനം ഉപഭോക്താക്കളുടെ സംഗമ വേദിയായി മാറി. ജിദ്ദ റുവൈസിലെ സാഗ്സൂഗ് ബിസിനസ് ടവറിലെ രണ്ടാംനിലയിലാണ് പുതുതായി ആരംഭിച്ച ഓഫിസ്. ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ അബ്ദുൽ അസീസ് അസീരി സി.ഇ.ഒ മുഹമ്മദ് സുഹൈൽ, മാനേജിങ് പാർട്ണർ അസ്ഹർ കാഞ്ഞങ്ങാട്, റീജനൽ മാനേജർ ഷാഹിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.