മക്ക മസ്ജിദുൽ ഹറമിൽ കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി

മക്ക: കോവിഡ് മഹാമാരി മൂലം മക്കയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതിനെ തുടർന്ന് തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് വർധിച്ചത് കണക്കിലെടുത്ത് മസ്ജിദുൽ ഹറമിൽ എത്തുന്ന കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. മസ്ജിദുൽ ഹറമിലെയും മദീന മസ്ജിദുന്നബവിയുടെയും കൈകാര്യ കർത്താക്കളായ ജനറൽ പ്രസിഡൻസിയാണ് 'നിങ്ങളുടെ കുട്ടി ഞങ്ങളോടൊപ്പം സുരക്ഷിതമാണ്' എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.

തീർഥാടകരോടൊപ്പവും സന്ദർശകരോടൊപ്പവും ഹറം പളളികളിലെത്തുന്ന കുട്ടികൾ ആൾക്കൂട്ടത്തിൽ നഷ്ടപ്പെടാതിരിക്കുവാൻ കുട്ടികളുടെ കൈകകളിൽ പ്രത്യേക വളകൾ അണിയിക്കും. ഹറമിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച്​ കുട്ടികൾക്കായുള്ള കൈവളകൾ വിതരണം ചെയ്യും. രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പര്‍ ഈ വളയിൽ ഉൾപ്പെടുത്തും. കൂട്ടംതെറ്റിയ കുട്ടികളെ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റു തീര്‍ഥാടകര്‍ക്കും ഈ വളകളിൽ നിന്നും കുട്ടികളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ലഭ്യമാവുകയും അവർക്ക് കുട്ടിയെ തിരിച്ചേൽപ്പിക്കാനും സാധിക്കുന്ന രീതിയിലാണ് പദ്ധതി.

മസ്ജിദുൽ ഹറമിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും സാമൂഹിക ഉത്തരവാദിത്ത നിലവാരം ഉയർത്താനും പള്ളികളിലെ ബാഹ്യ സന്ദർശനങ്ങളുടെ പങ്ക് സജീവമാക്കാനും നൽകുന്ന സേവനങ്ങളും സംരംഭങ്ങളും പരിചയപ്പെടുത്താനും സോഷ്യൽ സർവീസസ് ഏജൻസി താൽപര്യപ്പെടുന്നുവെന്ന് സോഷ്യൽ ആൻഡ് വോളണ്ടറി സേവനങ്ങൾക്കായുള്ള ജനറൽ പ്രസിഡന്റ് അണ്ടർ സെക്രട്ടറി അംജദ് അൽഹസ്മി പറഞ്ഞു.

Tags:    
News Summary - Special scheme for the protection of children in the Masjid al-Haram in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.