തിരക്കേറിയ സമയങ്ങളിൽ ജിദ്ദയിൽ ട്രക്കുകൾക്ക്​ പോകാൻ പ്രത്യേക പാതകൾ

ജിദ്ദ: തിരക്കേറിയ സമയങ്ങളിൽ ജിദ്ദയിലെ പ്രധാന റോഡുകളിൽനിന്ന് മാറി ട്രക്കുകൾക്ക്​ പോകാൻ പ്രത്യേക പാതകൾ പ്രഖ്യാപിച്ചു. ട്രക്കുകളുടെ പോക്കുവരവുകൾ എളുപ്പമാക്കുന്നതിനും നഗരങ്ങൾ മുറിച്ച്​ കടന്ന് ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിലെത്താനും കാത്തിരിപ്പ്​ സമയം കുറക്കാനുമാണ്​ റോഡ്​ സുരക്ഷ ജനറൽ ഡയറക്ട്രേറ്റുമായി സഹകരിച്ച്​ പൊതുഗതാഗത അതോറിറ്റി​ പ്രത്യേക പാതകൾ പ്രഖ്യാപിച്ചത്​.

പ്രധാന നഗരങ്ങളിലും മധ്യ നഗരങ്ങളിലും ട്രക്കുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ജിദ്ദ നഗരത്തിലൂടെ കടന്നുപോകാൻ ട്രക്കുകൾക്ക്​ മൂന്ന് പാതകൾ നിശ്ചയിച്ചതായി അതോറിറ്റി സൂചിപ്പിച്ചു. കിഴക്ക്​ നിന്ന്​ തെക്ക്​ ഭാഗത്തേക്കും തിരിച്ചും (ജിസാൻ അന്താരാഷ്​ട്ര റോഡ്​) ഓടുന്ന ട്രക്കുകൾക്കും കിഴക്ക്​ നിന്ന്​ (റിയാദ്​ റോഡ്​) വടക്ക്​ ഭാഗത്തേക്കും (മദീന, റാബിഗ്​ റോഡ്​) തിരിച്ചുമുള്ള ട്രക്കുകൾക്കും വടക്ക്​ നിന്ന്​ (മദീന, റാബിഗ്​ റോഡ്​) തെക്ക്​ ഭാഗത്തേക്കും (ജിസാൻ അന്താരാഷ്​ട്ര റോഡ്​) തിരിച്ചും ​​പോകുന്ന ട്രക്കുകൾക്കാണ്​ മുഴുസമയം പോകുന്നതിനുള്ള പാത ഒരുക്കിയിരിക്കുന്നത്​.

ട്രക്കുകൾക്ക്​ പ്രത്യേക പാതകൾ നിശ്ചയിക്കുന്നതിലൂടെ ലോജിസ്​റ്റിക്​ മേഖലയെ ഉയർന്ന നിലവാരത്തിലേക്ക്​ എത്തിക്കാനാകുമെന്നാണ് പൊതുഗതാഗത അതോറിറ്റി പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Special lanes for trucks in Jeddah during rush hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.