സുഡാനിൽനിന്ന് ദക്ഷിണ കൊറിയൻ പൗരന്മാർ
ജിദ്ദയിലെത്തിയപ്പോൾ
ജിദ്ദ: സുഡാനിൽനിന്ന് ദക്ഷിണ കൊറിയൻ പൗരന്മാരും സൗദിയുമായി നടത്തുന്ന ഒഴിപ്പിക്കൽ നടപടിയുടെ ഫലമായി ജിദ്ദയിലെത്തി. ദക്ഷിണ കൊറിയൻ സൈനിക വിമാനത്തിലാണ് സുഡാനിലെ ദക്ഷിണ കൊറിയൻ അംബാസഡറും നയതന്ത്രജ്ഞരുമടക്കം 29 പേർ ജിദ്ദ കിങ് അബ്ദുല്ല എയർബേസിലെത്തിയത്.
സുഡാനിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ സൈനിക വിമാനം അയക്കുമെന്ന് ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിമാനമാർഗം ആളുകളെ ഒഴിപ്പിക്കുന്ന പദ്ധതിക്ക് കീഴിലെ ആദ്യവിമാനമാണ് ജിദ്ദയിലെത്തിയത്. ദക്ഷിണ കൊറിയൻ പൗരന്മാരെ സുഡാനിൽ നിന്ന് മാറ്റാൻ സഹായിച്ചതിന് സൗദി അറേബ്യയിലെ ദക്ഷിണ കൊറിയൻ അംബാസഡർ ജോൺ യങ് രാജ്യത്തിന് നന്ദി പറഞ്ഞു. സുഡാനിൽ നിന്ന് വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. സൗദി നേവൽ ഫോഴ്സ് അതിെൻറ കപ്പലുകളിൽ സൗദിക്ക് പുറമെ 12 രാജ്യങ്ങളിലെ ഏതാനും പൗരന്മാരെ കഴിഞ്ഞ ദിവസം സൗദിയിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.