സൗദിയിൽ ഏകീകൃത കർഫ്യൂ പാസ് ചൊവ്വാഴ്ച മുതല്‍

റിയാദ്​: കർഫ്യൂ സമയത്ത്​ പുറത്തിറങ്ങാൻ അനുവദിക്കുന്ന പാസ്​ ഇനി സൗദി അറേബ്യയി​ൽ എല്ലായിടത്തും ഒരേ രൂപത്തിൽ. ര ാജ്യത്തുടനീളം ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച ഉച്ചക്ക്​ ശേഷം മൂന്ന്​ മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ റിയാ ദ്, മക്ക, മദീന എന്നീ മേഖലകളില്‍ മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തി​​െൻറ മുദ്രയുള്ള ഏകീകൃത പാസ് സംവിധാനമുള്ളത്​.

എന്നാൽ മറ്റ്​ ഭാഗങ്ങളിൽ അതത്​ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മാത്രം മുദ്ര പതിച്ചതും ചേംബര്‍ ഒാഫ്​ കോമേഴ്​സ്​ അറ്റസ്​റ്റ്​ ചെയ്​തതുമായ പാസാണ് ഉള്ളത്. ഇത് ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കില്ല. പുതിയ ഏകീകൃത പാസില്‍ ജോലി ചെയ്യുന്നത് ഏത് മന്ത്രാലയത്തി​​െൻറ പരിധിയിലാണോ, അവരുടേയും ആഭ്യന്തര മന്ത്രാലയത്തി​​െൻറയും ഒന്നിച്ചുള്ള മുദ്രകളാണുണ്ടാവുക. പാസില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ പിടിക്കപ്പെട്ടാല്‍ 10,000 റിയാലാണ് പിഴ.

രണ്ടാം തവണ അത്​ ഇരട്ടിയാവുകയും മൂന്നാം തവണ ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്യും. അത്യാവശ്യ ഭക്ഷണവസ്​തുക്കളും മറ്റും വാങ്ങാനും ചികിത്സക്കും മാത്രമേ രാവിലെ ആറിനും ഉച്ചക്ക്​ ശേഷം മൂന്നിടും ഇടയിൽ പുറത്തിറങ്ങാൻ പാടുള്ളൂ. അതും താമസിക്കുന്ന സ്ഥലത്തിന്​ ​െതാട്ടടുത്തുള്ള സ്ഥലങ്ങളിൽ പോകാൻ വേണ്ടി മാത്രം. ആവശ്യ വസ്​തുക്കൾ വാങ്ങിക്കഴിഞ്ഞാൽ വേഗം താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തണം.

Tags:    
News Summary - soudi covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.