ഒരു നല്ല സുഹൃത്ത് ഒരു ഗ്രന്ഥശാലക്കു തുല്യമാണെന്ന് പറഞ്ഞത് ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാമാണ്. എനിക്കും ഉണ്ടായിരുന്നു പാഠപുസ്തകമായിരുന്നൊരു സുഹൃത്ത്. വായിച്ചുതീരുംമുേമ്പ നഷ്ടപ്പെട്ടൊരു പാഠപുസ്തകം.
റിയാദിലെ സാംസ്കാരിക സദസ്സുകളിൽ നിറസാന്നിധ്യമായിരുന്ന നിലമ്പൂർ സ്വദേശി അഹമ്മദ് മേലാറ്റൂർ. പരസ്പരം ബഹുമാനവും ഇഷ്ടവും നിറഞ്ഞൊരു സൗഹൃദം. വായിക്കാൻ സമയമില്ല എന്നു നിരന്തരം പരിഭവം പറഞ്ഞിരുന്ന എന്നോട് മൊബൈലും ടി.വിയും കുറച്ചുനേരം ഓഫ് ചെയ്യൂ, സമയം മുന്നിൽവന്ന് കാത്തുനിൽക്കും എന്ന് പറഞ്ഞതെത്ര ശരിയായിരുന്നു.
ഒരാളെക്കുറിച്ചുള്ള വിമർശനം അയാളോടുതന്നെ പറയണം എന്നതായിരുന്നു അദ്ദേഹത്തിൽനിന്നു പഠിച്ച മറ്റൊരു പാഠം. മകെൻറ പ്രണയ വിവാഹത്തിന് സമ്മതംമൂളിയപ്പോൾ, അഹമ്മദേ, അവർ രണ്ടു മതക്കാരല്ലേ എന്ന് ചോദിച്ചവരോട് സ്നേഹമാണ് അവരുടെ മതം എന്നു മറുപടി പറഞ്ഞതും ഒരു പാഠം. മേലാറ്റൂരിെൻറ ജോലിക്കൊഴികെയുള്ള യാത്രയിലെല്ലാം ഭാര്യ നിഷയും കൂടെയുണ്ടാകും.
അതിനും മേലാറ്റൂരിന് നൽകാൻ ഒരു പാഠമുണ്ടായിരുന്നു, ഭാര്യ എന്നാൽ കൂട്ടുകാരിയാണ്, അടുക്കളക്കാരിയെല്ലന്ന്. ഒരിക്കൽ റിയാദിൽ പ്രമുഖ ആശുപത്രിയുടെ മോർച്ചറിക്കു മുന്നിൽ നിൽക്കെ, തത്ത്വജ്ഞാനിയെപ്പോലെ അഹമ്മദ് പറഞ്ഞു, മരണംവരെ മാത്രമേ ഒരാൾക്ക് പേരുള്ളൂ, പിന്നീടയാൾ വെറും ശരീരമാണ് -'ബോഡി'എന്നു മാത്രമാണ് നാം പറയുക. മാസങ്ങൾക്കുശേഷം അതേ മോർച്ചറിക്കു മുന്നിൽ മേലാറ്റൂരിെൻറ 'ബോഡി'കാത്തുനിൽക്കേണ്ടിവന്നതും ഒരുപാഠം ആയിരിക്കണം.
അനുഭവമെഴുതൂ,സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ. ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക. 100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.