ഒ.ഐ.സി.സി ജിദ്ദ പാലക്കാട് ജില്ലാ കമ്മിറ്റി ഷാഫി പറമ്പിലിന് നടത്തിയ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന്
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാഫി പറമ്പിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സി.പി.എം നടത്തിയ അധിക്ഷേപത്തിൽ പ്രതിഷേധമറിയിച്ചായിരുന്നു ഐക്യദാർഢ്യം. പാലക്കാട് നിന്നും വടകരയിലെത്തുകയും 1,10,000ത്തിലേറെ വോട്ടുകൾക്ക് ശൈലജ ടീച്ചറെ പരാജയപ്പെടുത്തി ലോകസഭയിലേക്ക് തെരഞ്ഞെടുത്തത് മുതൽ ഷാഫി പറമ്പിലിനോട് മുമ്പൊന്നും കാണാത്തത്ര പകയായിട്ടാണ് ഇടതുപക്ഷം പകരം വിട്ടുന്നതെന്നും ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ജിതേഷ് എറകുന്നത്ത് അധ്യക്ഷത വഹിച്ചു. മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, റഫീഖ് മണ്ണാർക്കാട്, ഷഫീഖ് പാലക്കാട്, ജംഷീർ എടത്തനാട്ടുകര, സുജിത് മണ്ണാർക്കാട്, ടോണി ടോമി, ഷഫീഖ് പട്ടാമ്പി, അഷ്റഫ് ചെർപ്പുളശ്ശേരി, ആസിഫ് പട്ടാമ്പി, അബ്ദുൽ അസീസ് കാഞ്ഞിരപ്പുഴ, സന്തോഷ് മണ്ണാർക്കാട്, ജോഷി മംഗലംഡാം, ഷാജഹാൻ കാഞ്ഞിരപ്പുഴ, അനീസ് തൃത്താല, ഇബ്രാഹിം കോട്ടായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അക്ബറലി എടത്തനാട്ടുകര സ്വാഗതവും, ട്രഷറർ അനസ് തൃത്താല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.