ഇന്ത്യൻ സോഷ്യൽ ഫോറം സനാഇയ്യ ബ്രാഞ്ച് കൺവെൻഷൻ
Posted On
date_range Updated On
date_range സോഷ്യൽ ഫോറം കൺവെൻഷൻ
ജിദ്ദ: വിവേചനമില്ലാത്ത വികസനം ആഗ്രഹിക്കുന്ന സംസ്ഥാനത്തെ വോട്ടർമാർ സ്വജന പക്ഷപാതത്തിനും വികസന മുരടിപ്പിനുമെതിരെ സമ്മതിദാനം വിനിയോഗിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സനാഇയ്യ ബ്രാഞ്ച് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം തിരൂർ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അബ്ദുസ്സലാം തിരൂർ (പ്രസി), അബ്ദുൽ ഗഫൂർ (ജന. സെക്ര), അബ്ദുൽ കരീം (വൈ. പ്രസി), സമീർ തിരൂർ, ഹംസ തിരൂർ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. നിഷാദ് മരുത സ്വാഗതവും ജാൻ ബായ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.