സൗദിയിലെ തബൂക്കിൽ മഞ്ഞുവീഴ്​ച

ജിദ്ദ​: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ തബൂക്കിൽ മഞ്ഞുവീഴ്​ച. ശനിയാഴ്ച രാവിലെയാണ്​ മേഖലയിലെ ഏറ്റവും ഉയരം കൂടിയ അൽ ലൗസ്​​ മലമുകളിൽ മഞ്ഞ്​ വീഴ്​ചയുണ്ടായത്​.


അൽ ലൗസ്​ മലയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളി​ൽ പ്രചരിച്ചതോടെ നിരവധി പേരാണ്​ പ്രദേശത്ത്​ മഞ്ഞ്​ വീഴ്​ച കണ്ട്​ ആസ്വാദിക്കാനും കാമറയിൽ പകർത്താനും എത്തിയത്​. അൽ ലൗസ്​ മലമുകളിലെ അന്തരീക്ഷം ആസ്വദിക്കാൻ പ്രദേശത്തെ ആളുകളുടെ വൻതിരക്കാണുണ്ടായതെന്ന്​ പ്രദേശത്ത്​ നിന്ന്​ മഞ്ഞുവീഴ്​ചയുടെ ദൃശ്യം നേരിട്ട്​ റിപ്പോർട്ട് ചെയ്​ത​ അൽ അഖ്​ബാരിയ ചാനൽ റിപ്പോർട്ടർ പറഞ്ഞു.


മഞ്ഞുവീഴ്​ചയാൽ മലപ്രദേശമാകെ വെള്ള പുതച്ചിരിക്കുകയാണെന്നും ഇതോടെ അൽ ലൗസ്​ മലയുടെ ഭംഗി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുവീഴ്​ച ഞായറാഴ്ച വരെ തുടരാൻ സാധ്യതയുണ്ട്​. മേഖലയിൽ മഴയും മഞ്ഞ്​ വീഴ്​ചയുമുണ്ടാകുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - Snowfall in Tabuk, Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.