ദമ്മാം: സൗദിയിലെ പ്രവാസികളുടെ നേതൃത്വത്തിൽ ഗൾഫിൽനിന്ന് തിരിച്ച് നാട്ടിലെത്തിയവരുടെ സഹായത്തോടെ അടുക്കളത്തോട്ടം പച്ചക്കറി കൃഷി ആരംഭിച്ചു. സ്നേഹസംഗമം വാട്സ്ആപ് കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്. വണ്ടാനം മുതൽ അമ്പലപ്പുഴ വരെയുള്ള പ്രവാസികളും പ്രദേശവാസികളുമായ 900 അംഗങ്ങളുള്ള നാല് വാട്സ്ആപ് ഗ്രൂപ്പിലുള്ളവർ ചേരുന്നതാണ് സ്നേഹസംഗമം ഗ്രൂപ്.
വീട്ടിൽ നട്ടുവളർത്തി ജൈവവളം നൽകി വിഷരഹിത പച്ചക്കറി ഉൽപാദനവും പ്രചോദനമേകലുമാണ് ലക്ഷ്യം. ഇതിനായി വിവിധ ഇനത്തിൽപെട്ട 5000 പച്ചക്കറി തൈകൾ സംഘടനയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷി ഓഫിസർ മനുകൃഷ്ണൻ പദ്ധതിയുടെ കോഒാഡിനേറ്റർ നൗഷാദ് അബ്ദുൽ ഖാദറിന് നൽകി ഉദ്ഘാടനം ചെയ്തു. ആവശ്യക്കാർക്ക് ഒരു തൈക്ക് രണ്ടുരൂപ നിരക്കിലാണ് നൽകുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം പച്ചക്കറി വിത്ത് പാകി തൈ മുളപ്പിച്ച് നൽകുന്നവർക്ക് സഹായമായി നൽകും. സംഘടനയുടെ കീഴിൽ സാധുസംരക്ഷണം, രോഗികൾക്ക് ചികിത്സക്ക് പണം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സഹായം തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങൾ നൽകുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കോഴിക്കോട് ഫാറൂഖ് കോളജ് പ്രഫസർ ഡോ. അബ്ദുൽ ജബ്ബാറും മുംബൈ സെൻട്രൽ ആർ.പി.എഫ് അസിസ്റ്റൻറ് സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.