റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി റിയാദിൽ നിർണായക ചർച്ചകൾ നടന്നു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി പ്രതിരോധ മന്ത്രാലയത്തിലെ ജനറൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാദ് അബ്ദുൽ മാലിക് അൽ ശൈഖുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിപുലീകരിക്കാൻ ധാരണയായത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനെക്കുറിച്ചും, ഈ രംഗത്തെ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി. തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കാനും, പുതിയ പങ്കാളിത്ത മേഖലകൾ രൂപപ്പെടുത്താനും, വരും വർഷങ്ങളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുമുള്ള ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പങ്കുവെക്കപ്പെട്ട പ്രതിബദ്ധതയാണ് ഈ ചർച്ചകളിൽ പ്രതിഫലിച്ചത്.
ആഗോളതലത്തിലും പ്രാദേശികതലത്തിലും ഇരുരാജ്യങ്ങൾക്കും നിർണായക സ്വാധീനമുള്ള മേഖലകളിൽ കൂടുതൽ ഒത്തൊരുമയോടെ മുന്നോട്ടുപോകാൻ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോട്ടോ: ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി പ്രതിരോധ മന്ത്രാലയത്തിലെ ജനറൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാദ് അബ്ദുൽ മാലിക് അൽ ശൈഖ് എന്നിവർ കൂടിക്കാഴ്ച നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.