‘ജൂനിയർ ഫോക്കോ കപ്പ് സീസൺ 2’ ഫുട്ബാൾ ടൂർണമെൻറ് ജേതാക്കളായ കിംസ് ഹെൽത്ത് ജൂബൈൽ എഫ്.സി അണ്ടർ-12 താരങ്ങൾ
ജൂബൈൽ: പ്രവാസലോകത്തെ ഫുട്ബാൾ മൈതാനങ്ങളിൽ വിജയക്കുതിപ്പ് തുടരുന്ന കിംസ് ഹെൽത്ത് ജൂബൈൽ എഫ്.സി സോക്കർ അക്കാദമി സീസണിലെ ആറാം കിരീടം സ്വന്തമാക്കി. ഫോക്കസ് ഇൻറർനാഷനൽ ഖോബാർ ഡിവിഷൻ സംഘടിപ്പിച്ച ‘ജൂനിയർ ഫോക്കോ കപ്പ് സീസൺ 2’ ഫുട്ബാൾ ടൂർണമെൻറിൽ അണ്ടർ-12 വിഭാഗത്തിലാണ് ടീം ജേതാക്കളായത്. ദമ്മാമിലെ പ്ലേ പ്രൊ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ വിവിധയിടങ്ങളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു.
അണ്ടർ-12, അണ്ടർ-15 വിഭാഗങ്ങളിലായി രണ്ട് ഗ്രൗണ്ടുകളിലായി നടന്ന ടൂർണമെൻറിൽ മികച്ച പ്രകടനമാണ് ജൂബൈൽ എഫ്.സി കാഴ്ചവെച്ചത്. അണ്ടർ-12 വിഭാഗം ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി അദ്വൈത് തിരഞ്ഞെടുക്കപ്പെട്ടു. നക്ഷ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് പുരസ്കാരം കരസ്ഥമാക്കി. ടോപ് സ്കോറർ പുരസ്കാരം നക്ഷും അദ്വൈതും പങ്കിട്ടു.
ഈ വിജയത്തോടെ 2026 സീസണിൽ ആറ് കിരീടങ്ങൾ എന്ന ശ്രദ്ധേയമായ നേട്ടമാണ് കിംസ് ഹെൽത്ത് ജൂബൈൽ എഫ്.സി കൈവരിച്ചത്. ഈ സീസണിൽ നേരത്തെ നടന്ന വാഴക്കാട് വെൽഫെയർ കപ്പ്, മർസൂഖ് കപ്പ് (U-10, U-14), ഡി.എസ്.എ കപ്പ് (U-15) എന്നിവയിലും ടീം ജേതാക്കളായിരുന്നു. കൂടാതെ ഡി.എസ്.എ കപ്പ് അണ്ടർ-12 വിഭാഗത്തിൽ റണ്ണറപ്പ് സ്ഥാനവും ടീം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.