കടലിടുക്കുകളുടെ സംരക്ഷണം ലോകത്തിന്റെ ഉത്തരവാദിത്തമെന്ന് സൗദി
റിയാദ്: സമുദ്ര പാതകൾ നേരിടുന്ന ഭീഷണികൾ നേരിടാൻ ഫലപ്രദമായ കൂട്ടായ ഇടപെടൽ ആവശ്യമാണെന്ന് സൗദി ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വൈസ് അഡ്മിറൽ ഫഹദ് അൽ ഗുഫൈലി പറഞ്ഞു.
കടലിടുക്കുകളുടെ സംരക്ഷണം അന്താരാഷ്ട്ര തലത്തിലുള്ള സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിൽ നടന്ന മനാമ ഡയലോഗ് ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സമുദ്ര പാതകൾ നേരിടുന്ന ഭീഷണികൾ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും താൽപര്യങ്ങളെ ബാധിക്കുന്നതാണെന്നും അതൊരു ആഗോള വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമുദ്ര സുരക്ഷ എന്നത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, നിയമത്തിന് പകരമാവാൻ ശക്തിക്ക് സാധിക്കില്ല. അന്താരാഷ്ട്ര കടലിടുക്കുകൾ രാഷ്ട്രീയ-സൈനിക സമ്മർദ്ദങ്ങൾക്കുള്ള ഉപകരണമായി തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.