ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ട്രക്കുകൾക്ക് ആറ് അടിസ്ഥാന നിബന്ധനകൾ

ജിദ്ദ: ട്രക്ക് ഗതാഗതത്തിന് ആറ് അടിസ്ഥാന നിബന്ധനകൾ ആവർത്തിച്ച് സൗദി ജനറൽ ട്രാഫിക് വിഭാഗം (മുറൂർ). ഈ നിയമങ്ങൾ പാലിക്കുന്നത് ഗതാഗത സുരക്ഷ വർധിപ്പിക്കാനും പൊതു, ആഭ്യന്തര റോഡുകളിലെ അച്ചടക്കം ഉയർത്താനും സഹായിക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സൗദി ട്രാഫിക് വിഭാഗം ഇക്കാര്യം അറിയിച്ചത്. മൾട്ടി ലെയ്ൻ റോഡുകളിൽ വലത് വശം ചേർന്ന് മാത്രം ഓടിക്കുക, നഗരങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള അനുവദനീയമായ സമയക്രമം പാലിക്കുക, ട്രക്കുകളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക, ഭാരം കയറ്റി പോകുമ്പോൾ വസ്തുക്കൾ സുരക്ഷിതമായി മൂടുക, അതുവഴി ഓടുന്നതിനിടയിൽ അവ താഴെ വീഴുന്നത് തടയുക എന്നിവയാണ് പ്രധാനമായുള്ള നിബന്ധനകൾ.

രാത്രി സമയങ്ങളിൽ ട്രക്കുകൾ റോഡരികിൽ നിർത്തേണ്ടി വന്നാൽ പിന്നിൽ ത്രികോണാകൃതിയിലുള്ള റിഫ്ലെക്ടിംഗ് സൈൻ (ട്രയാംഗുലർ റിഫ്ലക്ടിംഗ് സൈൻ) സ്ഥാപിച്ചിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്നും ട്രാഫിക് വിഭാഗം ഊന്നിപ്പറഞ്ഞു. ഗതാഗത ബോധവൽക്കരണം വർധിപ്പിക്കുന്നതിനും എല്ലാ റോഡ് ഉപയോക്താക്കൾക്കും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമങ്ങളെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Six basic conditions to ensure traffic safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.