ഗായകരായ കണ്ണൂർ മമ്മാലിക്ക് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് കെ.എൻ.എ ലത്തീഫ് ഉപഹാരം കൈമാറുന്നു
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ പ്രശസ്ത ഗായകനും, രചയിതാവും, സംഗീത സംവിധായകനുമായ കണ്ണൂർ മമ്മാലിക്കും പത്നിയും ഗായികയുമായ ഹസീന ബീഗത്തിനും (പട്ടുറുമാൽ ഫെയിം) കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. ‘ഇശലിമ്പം 23’ എന്ന പേരിൽ ഫൈസലിയയിൽ സംഘടിപ്പിച്ച പരിപാടി മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു.
ഹസീന ബീഗത്തിന് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ സെക്രട്ടറി മുഷ്താഖ് മധുവായി ഉപഹാരം കൈമാറുന്നു
പ്രസിഡൻറ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. നസീർ വാവക്കുഞ്ഞു, അബ്ദുള്ള മുക്കണ്ണി, വി.പി മുസ്തഫ, ശിബു തിരുവനന്തപുരം, അക്ബർ (അക്വ വാട്ടർ), ഗഫൂർ ചാലിൽ, സലീന മുസാഫിർ, റഊഫ് തിരൂരങ്ങാടി, നിസാർ മടവൂർ, അബ്ദുറഹിമാൻ, മുഹമ്മദ് പെരുമ്പിലായ്, റഹ്മത്ത് അലി, മൻസൂർ ഒഴുകൂർ, ഇല്യാസ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു. കണ്ണൂർ മമ്മാലിക്ക് കെ.എൻ.എ ലത്തീഫും ഹസീന ബീഗത്തിന് മുഷ്താഖ് മധുവായിയും ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രശസ്ത ഗായികമാരായ മുംതാസ് അബ്ദുറഹിമാൻ, സോഫിയ സുനിൽ എന്നിവരും ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.