വാ​ഹ​ന​ങ്ങ​ളു​ടെ ബം​ബ​ർ മോ​ഡി​ഫൈ ചെ​യ്​​താ​ൽ 1000 റി​യാ​ൽ പി​ഴ; സൗ​ദി ട്രാ​ഫി​ക്​ പൊ​ലീ​സ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

റി​യാ​ദ്​: വാ​ഹ​ന​ങ്ങ​ളു​ടെ ബം​ബ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി പ​രി​ഷ്​​ക​രി​ക്കു​ന്ന​ത്​ നി​രീ​ക്ഷി​ക്കാ​ൻ സൗ​ദി ട്രാ​ഫി​ക്​ പൊ​ലീ​സ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. രാ​ജ്യ​ത്ത്​ പ്ര​ത്യേ​കി​ച്ചും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ബം​ബ​റു​ക​ൾ പ​രി​ഷ്​​ക​രി​ക്കു​ന്ന പ്ര​വ​ണ​ത വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ സ​ബ്​​ഖ്​ ന്യൂ​സ്​ പോ​ർ​ട്ട​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കു​വേ​ണ്ടി​യു​ള്ള ബം​ബ​ർ പ​ല​രൂ​പ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തും ര​ണ്ട​റ്റ​ത്തും വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തും ഗ​താ​ഗ​ത​ക്കു​റ്റ​മാ​ണ്. 1000 റി​യാ​ലാ​ണ്​ പി​ഴ.

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ബം​ബ​ർ മോ​ഡി​ഫി​ക്കേ​ഷ​ൻ ഫാ​ഷ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​പ്ര​വ​ണ​ത​യു​ടെ വ്യാ​പ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ നി​രീ​ക്ഷ​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്. വെ​ട്ടി​ച്ചു​രു​ക്കി​യ​ത്​ ഉ​ൾ​പ്പെ​ടെ പ​ല​ത​ര​ത്തി​ൽ പ​രി​ഷ്​​ക​ര​ണം വ​രു​ത്തി​യി​ട്ടു​ള്ള ബം​ബ​റു​ക​ൾ ഘ​ടി​പ്പി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​ന​യു​ട​മ​ക്ക്​ 1000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ക​ൾ സൗ​ദി അ​റേ​ബ്യ അ​ടു​ത്തി​ടെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. വാ​ഹ​നം റോ​ഡി​ൽ തെ​ന്നി​ച്ചും വ​ട്ട​ത്തി​ൽ ക​റ​ക്കി​യു​മൊ​ക്കെ അ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​നും പെ​ട്ടെ​ന്നു​ള്ള വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​തി​ട​യാ​ക്കും. നി​ർ​ദി​ഷ്​​ട ക്രോ​സി​ങ്ങു​ക​ളി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​തി​രു​ന്നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് 100 മു​ത​ൽ 150 വ​രെ റി​യാ​ൽ പി​ഴ ചു​മ​ത്തി​യ നി​യ​മ​പ​രി​ഷ്​​ക​ര​ണം ആ​ഗ​സ്​​റ്റി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു.

കൂ​ടാ​തെ, വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 900 റി​യാ​ൽ വ​രെ പി​ഴ​യും, വ്യ​ക്ത​മ​ല്ലാ​ത്ത​തോ കേ​ടാ​യ​തോ ആ​യ ന​മ്പ​ർ​പ്ലേ​റ്റു​ള്ള വാ​ഹ​നം ഓ​ടി​ച്ചാ​ൽ 1000 മു​ത​ൽ 2000 റി​യാ​ൽ വ​രെ പി​ഴ​യും ശി​ക്ഷ​യാ​ക്കി. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തി​നു​ണ്ടാ​കു​ന്ന വാ​ർ​ഷി​ക ചെ​ല​വ്​ ഏ​ക​ദേ​ശം 1170 കോ​ടി റി​യാ​ലാ​ണ്.

Tags:    
News Summary - Significant Penalties for Altering Car Bumpers in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.