ജിദ്ദ: കഴിഞ്ഞ ആഴ്ച ആരംഭിച്ച സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിലെ രണ്ടാം വാര മത്സരങ്ങൾ ഇന്നും നാളെയും (വ്യാഴം, വെള്ളി) ഖാലിദ് ബിൻ വലീദ് റൂസൂഖ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് രാത്രി എട്ട് മണിക്ക് തുടങ്ങുന്ന ആദ്യ ഡി ഡിവിഷൻ മത്സരത്തിൽ സോക്കർ ഫ്രീക്സ് ജൂനിയർ, ടാലന്റ് ടീൻസ് ഫുട്ബാൾ അക്കാദമി എന്നീ ടീമുകൾ മാറ്റുരക്കും. ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഡി ഡിവിഷൻ വിഭാഗം മത്സരത്തിൽ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ, ജെ.എസ്.സി സോക്കർ അക്കാദമിയെ നേരിടും. രാത്രി 10 മണിക്ക് തുടങ്ങുന്ന ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ബ്ലൂ സ്റ്റാർ സീനിയേഴ്‌സും ഫ്രൈഡേ എഫ്.സി ബി.സി.സി ടീമും തമ്മിൽ ഏറ്റുമുട്ടും. രാത്രി 11 മണിക്ക് തുടങ്ങുന്ന അവസാന മത്സരത്തിൽ ബി ഡിവിഷനിൽ ഐ.ടി സോക്കർ, യൂത്ത് ഇന്ത്യ ക്ലബ്ബിനെ നേരിടും.
നാളെ വൈകീട്ട് ആറ് മണിക്കുള്ള ആദ്യ മത്സരത്തിൽ ഡി ഡിവിഷനിൽ സോക്കർ ഫ്രീക്സ് ജൂനിയറും സ്പോർട്ടിങ് യുനൈറ്റഡും ഏറ്റുമുട്ടും. ശേഷമുള്ള നാല് മത്സരങ്ങളും ബി ഡിവിഷനിൽ നിന്നായിരിക്കും. ഏഴ് മണിക്ക് വൈ.സി.സി സാഗോ എഫ്.സി, എഫ്.സി ഖുവൈസ ടീമുകൾ മാറ്റുരക്കും. ഒമ്പത് മണിക്ക് യാസ് എഫ്.സി, ഫാൽക്കൺ എഫ്.സി തൂവൽ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. 10 മണിക്ക് റെഡ് സീ ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജിദ്ദ എഫ്.സിയെയും 11 മണിക്ക് ബ്ലൂ സ്റ്റാർ എ ടീം, യുനൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെയും നേരിടും.
ജിദ്ദ കിങ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് നടന്നുവരുന്നതെങ്കിലും ഈ ആഴ്ച പ്രസ്തുത സ്റ്റേഡിയത്തിൽ സർക്കാർ തലത്തിൽ നടക്കുന്ന മറ്റു മത്സരങ്ങൾ നടക്കുന്നതുകൊണ്ടാണ് സിഫ് ടൂർണമെന്റ് ഖാലിദ് ബിൻ വലീദ് റൂസൂഖ് സ്റ്റേഡിയത്തിലേക്ക് മാറ്റിയതെന്നും അടുത്ത ആഴ്ചയിലെ മത്സരങ്ങൾ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.