സിഫ് ഫുട്ബാൾ: ഗ്രാൻഡ് ഫിനാലെ ഇന്ന്

ജിദ്ദ:  സിഫ് ഈസ് റ്റീ  ചാമ്പ്യൻസ് ലീഗിന് ഇന്ന് തിരശീല വീഴും. എട്ടുമണിക്ക് നടക്കുന്ന എ ഡിവിഷൻ ഫൈനലിൽ തുല്യ ശക്തികളായ സബീൻ എഫ്‌.സിയും എ.സി.സി ബി യും ഏറ്റുമുട്ടും. 6.45 ന്​ നടക്കുന്ന ഡി ഡിവിഷൻ ഫൈനൽ കഴിഞ്ഞ വർഷത്തെ ആവർത്തനമാണ്. ജിദ്ദയിലെ ഏറ്റവും ശക്തമായ രണ്ടു ജൂനിയർ ആക്കാദമികളായ സ്പോർട്ടിങ് യുണൈറ്റഡും സോക്കർ ഫ്രീക്‌സുമാണ് ഫൈനലിൽ മാറ്റുരക്കുന്നത്. പരിശീലനത്തിൽ വീഴ്ച വരുത്താത്ത എ.സി.സി എ, ബി ഡിവിഷനുകളിൽ ഫൈനലിൽ എത്തി  ശക്തമായ തിരിച്ചു വരവാണ് ഇപ്രാവശ്യം നടത്തിയത്. 

പരിചയ സമ്പന്നനായ ഇബ്രാഹിം കാളികാവി​​​െൻറ ശിക്ഷണത്തിൽ എ.സി.സി സിഫിൽ കൂടുതൽ തവണ ജേതാക്കളായ ടീമാണ്. ഒറ്റ മത്സരവും തോൽക്കാതെയാണ് ഫൈനലിൽ എത്തിയത്. കഴിഞ്ഞ വർഷം റിയൽ കേരളയോട് കൈവിട്ട ട്രോഫി തിരിച്ചുപിടിക്കാൻ ശക്തമായ നിരയുമായാണ് സബീൻ എഫ്‌.സി ഇത്തവണ ഇറങ്ങിയത്. സലിം പുത്തൻ എന്ന പരിചയസമ്പന്നനായ കോച്ചി​​െൻറ ശിക്ഷണത്തിൽ നിലവിലെ ചാമ്പ്യൻമാരായ റിയൽ കേരളയെ അട്ടിമറിച്ചാണ്​ തുടങ്ങിയത്​. ഡി ഡിവിഷനിൽ നിലവിലെ ജേതാക്കളായ സ്പോർട്ടിങ് യുണൈറ്റഡ് ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോൾ ആദ്യ ചാമ്പ്യൻ പട്ടം തേടുകയാണ് സോക്കർ ഫ്രീക്സ്. 

Tags:    
News Summary - Siff football-Suadi-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.