ജിദ്ദ: നാലുമാസമായി ജിദ്ദ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയത്തിൽ നടന്നുവരുന്ന സിഫ് ഈസ്‌ടീ ചാമ്പ്യൻസ് ലീഗിെൻറ ഫൈനൽ വെള്ളിയാഴ്ച വർണാഭമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടുമണിക്ക് നടക്കുന്ന എ ഡിവിഷൻ ഫൈനലിൽ ശറഫിയ ട്രേഡിങ്ങ് സബീൻ എഫ്.സി, എ.സി.സി ബിയെ നേരിടും. ഡി ഡിവിഷനിൽ ഏഴിന് സ്പോർട്ടിങ് യുണൈറ്റഡ് എ യും സോക്കർ ഫ്രീക്സുമാണ് മാറ്റുരക്കുന്നത്.
പ്രധാന മത്സരങ്ങൾക്ക് മുമ്പ് നടക്കുന്ന വെറ്ററൻസ് ഫൈനലിൽ പ്രസിഡൻറ് ഇലവൻ ട്രഷറർ ഇലവനെ നേരിടും.
സിനിമാ താരം ഉണ്ണി മുകുന്ദൻ, ഇൗസ്ടീ എം.ഡി നവാസ് മീരാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. ടൂര്‍ണമെൻറിനോട് അനുബന്ധിച്ചുള്ള ബമ്പർ നറുക്കെടുപ്പും സമ്മാനദാനത്തോടൊപ്പം നടക്കും.വാർത്താസമ്മേളനത്തിൽ സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര, അബ്്ദുൽ കരീം, നിസാം മമ്പാട്, വി.കെ റഊഫ്, നാസർ ശാന്തപുരം, അൻവർ വല്ലാഞ്ചിറ, ശരീഫ്, സലാം കരുമോത്ത്, നിസാം പാപ്പറ്റ, ഷിയാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.