ജിദ്ദ: സിഫ് ഈസ്റ്റീ ചാമ്പ്യൻസ് ലീഗിൽ നദ ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സബീൻ എഫ്.സിയെ തോൽപ്പിച്ചത്. സ്റ്റേറ്റ് താരം മുനീറാണ് സബിന് ലീഡ് നേടിക്കൊടുത്തത്. മൂന്ന് മിനുട്ടിനുള്ളിൽ ശക്തമായ പ്രതിയാക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. പിന്നാലെ സഫീറിെൻറ ശക്തമായ ലോങ്ങ് റേഞ്ചർ സബീൻ കീപ്പർ ഷറഫുദ്ദീന് ഒരവസരവും നൽകാതെ വലയിൽ കയറി. 2^1. മുഹമ്മദ് ഷഫീർ ആണ് മാൻ ഓഫ് ദി മാച്ച്.
ഡി ഡിവിഷനിൽ സ്പോർട്ടിങ് യുണൈറ്റഡ് ബി എതിരില്ലാത്ത രണ്ടു ഗോളിന് അനാകിഷ് എഫ്.സി യെ തോൽപ്പിച്ച് സെമി ബെർത്ത് ഉറപ്പിച്ചു. രണ്ടു ഗോൾ നേടിയ സൽമാൻ ഫാരിസാണ് മാൻ ഓഫ് ദി മാച്ച്. സി ഡിവിഷനിൽ യങ് ചലഞ്ചേഴ്‌സ് യുണൈറ്റഡ് സ്പോർട്സ് ക്ലബ് ബിയെ 2 - 2 സമനിലയിൽ തളച്ചു. ഷബീറും ഫിറോസും യാങ് ചലഞ്ചേഴ്സിന് വേണ്ടിയും അബ്ദുൽ സലാമും മുഹമ്മദ് റാഫിയും യുണൈറ്റഡിന് വേണ്ടിയും ഗോളുകൾ നേടി.
മുഹമ്മദ് റാഫി പൊറ്റമ്മലാണ് മാൻ ഓഫ് ദി മാച്ച്. ബി ഡിവിഷനിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലൂസ്റ്റാർ എ ജിദ്ദ എഫ്.സിയെ പരാജയപ്പെടുത്തി.
മുഹമ്മദ് റിയാസ്, അബ്്ദുൽ നബീൽ, റിയാസ് ബാബു എന്നിവർ ബ്ലൂസ്റ്റാറിന് വേണ്ടി സ്കോർ ചെയ്തപ്പോൾ പെനാൽറ്റിയിലൂടെ സുഹൈൽ ആണ് ജിദ്ദ എഫ്.സി യുടെ ഗോൾ നേടിയത്. മുഹമ്മദ് റിയാസ് ആണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.