ജിദ്ദ: സിഫ് ഇൗസ്റ്റീ ചാമ്പ്യൻസ് ലീഗ് ഫുട്്ബാളിൽ നിലവിലെ ജേതാക്കളായ റിയൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നദ ബ്ലാസ്റ്റേഴ്സ് എഫ്.സിയെ തോൽപ്പിച്ചു. ആദ്യ ആറു മിനുട്ടിൽ തന്നെ ഇരുടീമുകളും ഓരോ ഗോൾ നേടി. കളിയുടെ നാലാം മിനുട്ടിൽ നിഷാദ് കൊളക്കാടൻ തുടങ്ങി വെച്ച വേഗതയേറിയ മുന്നേറ്റത്തിൽ നിന്ന് ഷാനവാസ് നാലകത്ത് ആണ് റിയൽ കേരളക്ക് വേണ്ടി വല കുലുക്കിയത്. രണ്ടു മിനിറ്റിനുള്ളിൽ മുഫസ്സിലിെൻറ പാസിൽ നിന്ന് ജിജേഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി സമനില നേടി. റമീസ് അഹമ്മദ് ആണ് മാൻ ഓഫ് ദി മാച്ച്.
ബി ഡിവിഷനിൽ അൽ ഹാസ്മി ന്യൂ കാസിൽ എഫ്.സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യാസ് ക്ലബിനെ തോൽപ്പിച്ചു. ഷാനവാസാണ് രണ്ടുഗോളുകളും നേടിയത്. ന്യൂ കാസിൽ എഫ്.സിയുടെ നൗഫലിനെ മാൻ ഒാഫ് ദ മാച്ചായി തെരഞ്ഞെടുത്തു.സി. ഡിവിഷനിൽ മഹ്ജർ എഫ്.സിയും സോക്കർ ഫ്രീക്സ് സീനിയേഴ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഡി ഡിവിഷനിൽ സോക്കർ ഫ്രീക്സ് ടാലെൻറ് ടീൻസിനെ ഒരു ഗോളിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.